ജബല്പൂരില് ക്രൈസ്തവര്‍ക്കുനേരേ നടന്ന ആക്രമണം: പ്രധാനമന്ത്രി ഇടപ്പെടണമെന്ന്
1539630
Friday, April 4, 2025 11:51 PM IST
മുട്ടാര്‍: ജബൽപൂരില് ക്രൈസ്വര്‍ സമാധാനപരമായി നടത്തിയ തീര്‍ഥാടനയാത്രയില്‍ ബജരംഗദള്‍ നടത്തിയ ആക്രമണത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും യുഡിഎഫ് ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായ തോമസ്കുട്ടി മാത്യു ചീരംവേലില്‍ ആവിശ്യപ്പെട്ടു.
രാജ്യത്തെ ക്രൈസ്വ വൈദീകര്കര്ക്കും വിശ്വാസികള്‍ക്കും എതിരേ നടക്കുന്ന ആക്രമണത്തെ കേരള കോണ്‍സ് മുട്ടാര്‍ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി അപലപിച്ചു. മുട്ടാറില്‍ കേരള കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ യോഗം തോമസുകുട്ടി മാത്യു ചീരംവേലില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് സി. ജോസഫ് ചിറയില്പ്പറമ്പില് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം ബിന്‍സി ഷാബു, സ്റ്റീഫന്‍ സി. ജോസഫ് ചിറയില്‍പറമ്പില്‍, മാത്യു എം. വര്‍ഗീസ് മുണ്ടയ്ക്കല്‍, ജോര്‍ജ് തോമസ് മണലില്‍, ചാച്ചപ്പന് മാവേലിത്തുരുത്തേല്, ജോര്‍ജ് മാത്യു സ്രാമ്പിക്കല്‍, ബാബു പാക്കള്ളി, സേവ്യര്‍കുട്ടി മോളിപ്പടവില്, ജോസഫ് തോമസ് ശ്രാമ്പിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.