വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുനാളിനു കൊടിയേറി
1539308
Friday, April 4, 2025 12:03 AM IST
എടത്വ: ചങ്ങങ്കരി സെന്റ് ജോസഫ് പള്ളിയില്‍ വിശുദ്ധ യൗസേപ്പിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് കാരയ്ക്കാട് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഫാ. ഫ്രാന്‍സിസ് വടക്കേറ്റത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്ബാനവും ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. ഇന്ന് രാവിലെ 9ന് രോഗികള്‍ക്കും വയോധികര്‍ക്കും സ്വീകരണവും ആദരവും നല്‍കും. വൈകിട്ട് അഞ്ചിന് വിശുദ്ധ കുര്‍ബാനയ്ക്ക് തിരുവനന്തപുരം ലൂര്‍ദ് മാതാ കെയര്‍ ഹോം ഡയറക്ടര്‍ ഫാ. തോമസ് വാഴപ്പറമ്പില്‍ നേതൃത്വം നല്‍കും.
ഇടവകയുടെ ജീവകാരുണ്യനിധി തിരുവനന്തപുരം ലൂര്‍ദ് മാതാ കാന്‍സര്‍ കെയര്‍ ഹോമിന് കൈമാറും. നാളെ വൈകിട്ട് അഞ്ചിന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ജപമാല പ്രദക്ഷണം നടക്കും. ഞായറാഴ്ച റാസ കുര്‍ബാനയും പ്രദക്ഷിണവും ഊട്ടുനേര്‍ച്ചയും നടക്കും.