വെളിയനാട്, ഹരിപ്പാട്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തുകൾ ശുചിത്വ പ്രഖ്യാപനം നടത്തി
1539631
Friday, April 4, 2025 11:51 PM IST
ആലപ്പുഴ: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ സംസ്ഥാനതല സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനത്തിനു മുന്നോടിയായി വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി. രാമങ്കരി കോ-ഓപ്പറേറ്റീവ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു.
വെളിയനാട് ബ്ലോക്കിന്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ പഞ്ചായത്തുതല ശുചിത്വ മാലിന്യസംസ്കാരണ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ശുചിത്വമാലിന്യ സംസ്കരണ പദ്ധതികളുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും ആദരിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സ്ഥിരംസമിതി അധ്യക്ഷരായ സബിത രാജേഷ്, അഡ്വ. പ്രീതി സജി, ആശാ ദാസ്, ഹരിത കേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. രാജേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് - പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ആലപ്പുഴ: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ സംസ്ഥാനതല സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനത്തിന് മുന്നോടിയായി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ശുചിത്വ പ്രഖ്യാപനം നടത്തി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി സാഹിത്യകാരനും പല്ലന കുമാരനാശാന് സ്മാരക സമിതി ചെയര്‍മാനുമായ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.
ഏറ്റവും മികച്ച പഞ്ചായത്തായി കരുവാറ്റ ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തു. രണ്ടാം സ്ഥാനം വീയപുരം പഞ്ചായത്തിനാണ്. മികച്ച സര്‍ക്കാര്‍ സ്ഥാപനമായി കരുവാറ്റ കുമാരപുരം ഗവ. നോര്‍ത്ത് എല്‍പി സ്കൂള്‍ തിരഞ്ഞെടുക്കപ്പെട്ടു. കാര്‍ത്തികപ്പള്ളി മാര്‍ക്കറ്റാണ് മികച്ച ഹരിത പൊതുയിടം. മികച്ച സിഡിഎസായി വീയപുരവും ഹരിത കര്‍മസേനയായി കരുവാറ്റയും തെരഞ്ഞെടുക്കപ്പെട്ടു. ചെറുതന എസ്ഡിഎന്എന് ഗ്രന്ഥശാലയാണ് മികച്ച വായനശാല.
മികച്ച ഹരിത ടൗണ്‍ കാര്‍ത്തികപ്പള്ളി ജംഗ്ഷന്. മികച്ച വ്യാപാര സ്ഥാപനമായി പള്ളിപ്പാട് കടുകോയിക്കല്‍ മാളിനെയും സ്വകാര്യ സ്ഥാപനമായി ശൈല ആഡിറ്റോറിയത്തെയും തെരഞ്ഞെടുത്തു.
ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി. ഓമന, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ . ടി.എസ്. താഹ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ. ശോഭ, ജോണ്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.ആര്. വത്സല, അഡ്വ. എം.എം. അനസ് അലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോര്‍ജ് വര്‍ഗീസ്, എന്‍. പ്രസാദ് കുമാര്‍, എല്‍. യമുന, ജി. സുനില്‍കുമാര്‍, എസ്. ശോഭ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ സുരേന്ദ്രന്, വിനോദ് കുമാര്‍, സനല്‍കുമാര്‍, ഗിരിജാഭായി, രഞ്ജിനി, എബി മാത്യു, സാഹിത്യകാരന് ബി. വിജയന് നായര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ആലപ്പുഴ: മാലിന്യമുക്ത നവകേരളം കാമ്പയിന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ബ്ലോക്ക് പരിധിയിലെ ചേര്‍ത്തല തെക്ക്, കടക്കരപ്പള്ളി, മാരാരിക്കുളം വടക്ക്, തണ്ണീര്‍മുക്കം, കുഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് പ്രഖ്യാപനം. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ശുചിത്വ സദസില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ് മാലിന്യമുക്ത പ്രഖ്യാപനം നടത്തി.
ഗ്രാമപഞ്ചായത്തുകളില്‍ നടന്ന മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ മികവു തെളിയിച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, ഉദ്യോഗസ്ഥര്‍ ഹരിത കര്‍മസേന, ആശ പ്രവര്‍ത്തകര്‍ എന്നിവരെ ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷാജി ആദരിച്ചു. സംസ്ഥാന തലത്തില്‍ മികച്ച അങ്കണവാടി, ആശ പ്രവര്‍ത്തകര്‍ എന്നീ പുരസ്കാരം നേടിയവരെയും തുല്യതാ പരീക്ഷയിലൂടെ ബിരുദ പഠനം നടത്തുന്നവരെയും ഏറ്റവും കൂടുതല്‍ നിക്ഷേപ സമാഹരണം നടത്തിയ എംപികെബിവൈ ഏജന്റിനെയും ആദരിച്ചു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന് അധാക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. സുദര്‍ശനാഭായി, ഗീതാ കാര്ത്തികേയന്, ജയിംസ് ചിങ്കുതറ, ജി. ശശികല, ജില്ലാ പഞ്ചായത്തംഗം വി. ഉത്തമന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍, സ്ഥിരംസമിതി അധ്യക്ഷരായ അനിത തിലകന്, സുധ സുരേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.കെ. മുകുന്ദന്, കെ.പി. വിനോദ്, എസ്. ഷിജി, യു.എസ്. സജീവ്, രജനി ദാസപ്പന്, പി.എസ്. ശ്രീലത, റാണി ജോര്‍ജ്, മിനി ബിജു, അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എം.കെ. സജീവ്, ഡോ. കിരണ്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.വി. സുനില്‍, ജോയിന്റ് ബിഡിഒ ടി.എം. ദിനി തുടങ്ങിയവര്‍ പങ്കെടുത്തു.