പുലിയൂരിൽ വയോജന പാർക്കൊരുങ്ങുന്നു
1539302
Friday, April 4, 2025 12:02 AM IST
ചെങ്ങന്നൂർ: മാനസികോല്ലാസത്തിനൊപ്പം നാട്ടുവിശേഷങ്ങൾ പങ്കിടാനും ഒഴിവു സമയങ്ങളും സായാഹ്നങ്ങളും ചെലവഴിക്കാനും വയോജനങ്ങൾക്കായി പുലിയൂരിൽ സായാഹ്ന പാർക്കൊരുങ്ങുന്നു. പുലിയൂർ പഞ്ചായത്തിൽ വന്മഴി-പേരിശേരി റോഡരികിൽ ചിറ്റാറ്റുവേലി പാടശേഖരത്തിനോടു ചേർന്ന് അമ്പാട്ടുപാലത്തിനു സമീപമാണ് പാർക്കൊരുങ്ങുന്നത്.
പുലിയൂർ, പാണ്ടനാട് പഞ്ചായത്തുകളിലെ ഏതാനും പ്രായമായ ആളുകൾ നെൽക്കൃഷിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് പഞ്ചായത്ത് അധികാരികൾ പാടത്തെത്തിയപ്പോഴാണ് വിശ്രമിക്കാൻ പാർക്കെന്ന ആശയം മുന്നോട്ടുവച്ചത്. തുടർന്ന് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാർക്കിന്റെ നിർമാണത്തിനു തുടക്കം കുറിക്കുകയായിരുന്നു. പാർക്കിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ പറഞ്ഞു.