ആ​ല​പ്പു​ഴ: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് എം​പ്ലോ​യ​ബി​ലി​റ്റി സെന്‍ററും നാ​ഷ​ണ​ല്‍ ക​രി​യ​ര്‍ സ​ര്‍​വീ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​യു​ക്തി മി​നി തൊ​ഴി​ല്‍​മേ​ള 15ന് ​രാ​വി​ലെ ഒ​ന്‍​പ​തിന് ചേ​ര്‍​ത്ത​ല ഗ​വ. പോ​ളി​ടെ​ക്നി​ക് കോള​ജി​ല്‍ കൃ​ഷിവ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

15 ല​ധി​കം തൊ​ഴി​ല്‍​ദാ​യ​ക​ര്‍ പ​ങ്കെ​ടു​ക്കു​ന്ന മേ​ള​യി​ല്‍ ആ​യി​ര​ത്തി​ല്‍​പ്പ​രം ഒ​ഴി​വു​ക​ളു​ണ്ട്. എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു, ​ഡി​പ്ലോ​മ, ഐ​ടി​ഐ, ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം, പാ​രാ​മെ​ഡി​ക്ക​ല്‍ എ​ന്നീ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള​ള 18നും 40​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള​ള​വ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം.

പ്ര​വൃ​ത്തി​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ര്‍​ക്കും മേ​ള​യി​ല്‍ അ​വ​സ​ര​മു​ണ്ടാ​കും. ncs.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ബ​യോ​ഡാ​റ്റ​യു​ടെ അ​ഞ്ചു പ​ക​ര്‍​പ്പു​ക​ള്‍, അ​സല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, എ​ന്‍സിഎ​സ് പോ​ര്‍​ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഐ.​ഡി കാ​ര്‍​ഡ് എ​ന്നി​വ സ​ഹി​തം 15ന് ​രാ​വി​ലെ 8.30ന് ​ഹാ​ജ​രാ​ക​ണം. സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ടാ​കും. ഫോ​ണ്‍: 0477-2230624, 8304057735.