ചേതനയിൽ കാൻസർ ബോധവത്കരണ സെമിനാർ
1531744
Tuesday, March 11, 2025 12:04 AM IST
കായംകുളം: ചേതന ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയും കായംകുളം എംസിഎ യൂണിറ്റും സംയുക്തമായി വനിതാദിനാഘോഷവും കാൻസർ ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർ ജയശ്രീ ഉദ്ഘാടനം ചെയ്തു. ചേതന ഡയറക്ടർ ഫാ. ഫ്രാൻസിസ് പ്ലാവറകുന്നിൽ അധ്യക്ഷത വഹിച്ചു. കെയർ ആൻ സേഫ് സോണൽ മാനേജർ അജീഷ് കുര്യൻ കാൻസർ ബോധവത്കരണ ക്ലാസ് നയിച്ചു, ഡോ. ജോൺ ടി. തേവരേത്ത്, ബിജു മാത്യു എന്നിവർ പ്രസംഗിച്ചു.