മുഹമ്മയിൽ ആരോഗ്യ ബോധവത്കരണ സെമിനാറും മെഡിക്കൽ ക്യാന്പും നടത്തി
1531424
Sunday, March 9, 2025 11:43 PM IST
മുഹമ്മ: മുഹമ്മ സെന്റ് ജോർജ് ഫൊറോനാ പള്ളി ചാസ് യൂണിറ്റിന്റെയും തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിന്റെയും നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ സെമിനാർ നടത്തി. ചാസ് ചങ്ങനാശേരി അതിരുപതാ ഡയറക്ടർ ഫാ. ജോർജ് പനക്കേഴം സെമിനാർ ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യ സുരക്ഷ, ആരോഗ്യസുരക്ഷ, സാമ്പത്തിക സുരക്ഷ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ചാസിന്റെ നേതൃത്വത്തിൽ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മായമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും നടപടി കൈക്കൊള്ളുന്നു. ഗുണമേന്മയുള്ള ഭക്ഷണമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
ഫൊറോനാ വികാരി ഫാ. ആന്റണി കാട്ടുപ്പാറ അധ്യക്ഷത വഹിച്ചു. ചാസ് മുഹമ്മ യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ താന്നിക്കൽ, ആലപ്പുഴ മേഖല കോ-ഓർഡിനേറ്റർ ഡി. ജോസഫ്, പഞ്ചായത്തംഗം എസ്.ടി. റെജി, ഡോ. കരിഷ്മ, തോമസ് വള്ളവന്തറ, എം.കെ. ജേക്കബ് എന്നിവർ പ്രസംഗിച്ചു.
പുഷ്പഗിരി മെഡിക്കൽ കോളജിലെ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിൽ വൈദ്യപരിശോധന, മരുന്നുവിതരണം എന്നിവയും നടന്നു.