ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി പഞ്ചായത്തംഗങ്ങളും ഓട്ടോറിക്ഷാത്തൊഴിലാളികളും
1532023
Tuesday, March 11, 2025 11:55 PM IST
ഹരിപ്പാട്: അവകാശ പോരാട്ടവുമായി സെക്രട്ടേറിയറ്റ് നടയില്‍ രാപ്പകല്‍ സമരം നടത്തുന്ന ആശാ വര്‍ക്കർമാര്‍ക്കു പിന്തുണയുമായി പഞ്ചായത്തംഗങ്ങളും ഓട്ടോറിക്ഷാത്തൊഴിലാളികളും രംഗത്തെത്തി. ഇന്നലെ രാവിലെ 10ന് വീയപുരം കോയിക്കല്‍ ജംഗ്ഷനിലാണ് പിന്തുണ അറിയിച്ചുകൊണ്ട് പ്ലക്കാര്‍ഡുമായി എത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്പി.എ. ഷാനവാസ്, 13-ാംവാര്‍ഡ് മെംബര്‍ എം. ജഗേഷ്, ഓട്ടോറിക്ഷാത്തൊഴിലാളികളായ കെ.ജി. ഏബ്രഹാം, കമലന്, ഷെമീര്‍, ബിനുക്കുട്ടന് എന്നിവര്‍ പങ്കെടുത്തു.