എ​ട​ത്വ: സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ല്‍ 36-ാമ​ത് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ട് ആ​ന്‍​ഡ് ഫാ. ​സ​ക്ക​റി​യ പു​ന്ന​പ്പാ​ടം മെ​മ്മോ​റി​യ​ല്‍ ഇ​ന്‍റ​ര്‍ കൊളീജിയറ്റ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെന്‍റ് ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന ഉ​ദ്ഘാ​ട​ന​മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ് മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് പു​ന്ന​പ്ര​യെ 1-0ന് ​പ​രാ​ജ​യ​പ്പെടു​ത്തി. ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ റാ​ന്നി സെന്‍റ് തോ​മ​സ് കോ​ള​ജ് മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ര്‍ കോ​ള​ജി​നെ 3-0ന് ​പ​രാ​ജ​യ​പ്പെടു​ത്തി.

അ​മ്പ​ല​പ്പു​ഴ ഡി​വൈ​എ​സ്പി കെ.​എ​ന്‍. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മാ​നേ​ജ​ര്‍ ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ന​റാ ബാ​ങ്ക് ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ അ​യ്യ​ങ്കാ​ര്‍ ഗ​സ്റ്റ് ഓ​ഫ് ഓ​ണ​ര്‍ ആ​യി​രു​ന്നു. പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​ജി. ഇ​ന്ദു​ലാ​ല്‍, ബ​ര്‍​സാ​ര്‍ ഫാ. ​ടി​ജോ​മോ​ന്‍ പി. ​ഐ​സ​ക്, കോ​ള​ജ് ഗ​വേ​ണിം​ഗ് ബോ​ഡി മെ​മ്പ​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പറ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ന്ന് ര​ണ്ടാം​ഘ​ട്ട മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. നാ​ളെ ​രാ​വി​ലെ 9നും 10 ​നു​മാ​യി സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് ​ഫൈ​ന​ല്‍ മ​ത്സ​രം ന​ട​ക്കും.

ടൂ​ര്‍​ണ​മെ​ന്‍റില്‍ വി​ജ​യി​കളാ​കു​ന്ന ടീ​മി​ന് പ​തി​നാ​യി​രം രൂ​പ കാ​ഷ് അ​വാ​ര്‍​ഡും ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ട് ആ​ന്‍​ഡ് ഫാ. ​സ​ഖ​റി​യാ​സ് പു​ന്ന​പ്പാ​ടം മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​നി​ക്കും. ടൂ​ര്‍​ണ​മെ​ന്‍റി​ലെ റ​ണ്ണേ​ഴ്‌​സ് അ​പ്പി​ന് അ​യ്യാ​യി​രം രൂ​പ കാ​ഷ് അ​വാ​ര്‍​ഡും ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ മാ​ത്യു കാ​വു​കാ​ട്ട് ആ​ന്‍​ഡ് ഫാ. ​സ​ഖ​റി​യാ​സ് പു​ന്ന​പ്പാ​ടം മെ​മ്മോ​റി​യ​ല്‍ എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​നി​ക്കും.

13ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍ സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യും. ഫി​സി​ക്ക​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് മേ​ധാ​വി ഫാ. ​ഡോ. അ​ജോ ആ​ന്‍റണി​യാ​ണ് ടൂ​ര്‍​ണ​മെന്‍റിനു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.