കൃപാസനം ദേവാസ്തവിളി: രാത്രിയാമ പ്രയാണം ആരംഭിച്ചു
1531747
Tuesday, March 11, 2025 12:04 AM IST
ചേര്‍ത്തല: കൃപാസനം ദേവാസ്തവിളി സംഘത്തിന്റെ ഊരും തുറയും ചുറ്റി പ്രേഷിത രാത്രിയാമ പ്രാര്‍ഥനാ പ്രയാണം ആരംഭിച്ചു. കൃപാസനം ഇന്‍ഡോ യൂറോപ്യന്‍ സ്കൂള്‍ ഓഫ് ഫോക് ആര്‍ട്സ് ഡയറക്ടര്‍ റവ.ഡോ.വി.പി. ജോസഫ് വലിയവീട്ടില്‍ ഉദ്ഘാടനം ചെയ്തു. കൃപാസനം വൈസ് ഡയറക്ടര്‍ തങ്കച്ചന് പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സ്പിരിച്വല്‍ ആനിമേറ്റര്‍ ഫാ. അലക്സ് കൊച്ചീക്കാരന്‍വീട്ടില്‍ കുരിശും മാലയും വാഴ്ത്തി നല്കി.
സിസ്റ്റര്‍ ജോമോള്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ മാനേജര്‍ സണ്ണി പരുത്തിയില്‍, കള്‍ച്ചറല്‍ സെക്രട്ടറി ജോസി കണ്ടക്കടവ്, പ്രിന്‍സിപ്പല്‍ അഡ്വ. എഡ്വേര്‍ഡ് തുറവൂര്‍, സെക്രട്ടറി ടി.എക്സ്. പീറ്റര്‍, സി.ജെ. ആന്റണി എന്നിവര്‍ പങ്കെടുത്തു. വിഭൂതി തിരുനാള്‍ ദിനത്തില്‍ ആരംഭിച്ച പ്രാര്ഥനാപ്രയാണം ദുഃഖവെള്ളിയാഴ്ച സമാപിക്കും.