കര്‍ഷകരില്‍നിന്നു നെല്ല് സര്‍ക്കാര്‍ സംഭരിച്ച് മില്ലുകള്‍ക്ക് കൊടുക്കണം: മോന്‍സ് ജോസഫ്
1531425
Sunday, March 9, 2025 11:44 PM IST
ആലപ്പുഴ: കിഴിവിന്റെ പേരില്‍ മില്ലുടമകളും ഏജന്റുമാരും കര്‍ഷകരെ ചൂഷണം ചെയ്യുന്നത് ശാശ്വതമായി അവസാനിപ്പിക്കാന്‍ നെല്ല് സര്‍ക്കാര്‍ ഏറ്റെടുത്ത് മില്ലുകള്‍ക്ക് നല്കുന്ന സംവിധാനം അടിയന്തരമായി നടപ്പിലാക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. നെല്ലിന്റെ ഈര്‍പ്പവും ഗുണനിലവാരവും പരിശോധിക്കുന്നതില്നിന്ന് മില്ലുകാരെ ഒഴിവാക്കി പാഡി ഓഫീസര്‍മാരുടെ നിയന്ത്രണത്തില്‍ നെല്ല് സംഭരിച്ച് മില്ലുകള്‍ക്ക് കൈമാറ്റം ചെയ്താല്‍ എല്ലാവര്‍ഷവും അവര്‍ത്തിക്കുന്ന കര്‍ഷക-മില്ലുടമ സംഘര്‍ഷത്തിന് ശാശ്വത പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
നെല്ലുവില പിആര്‍എസ് ലോണായി കര്‍ഷകര്‍ക്കു നല്കുന്ന നിലവിലെ രീതിക്കു പകരമായി നെല്ല് സംഭരണത്തിനാവശ്യമായ തുക ബജറ്റില്‍ വകയിരത്തി റിവോള്‍വിംഗ് ഫണ്ട് സമ്പ്രദായം നടപ്പിലാക്കിയാല്‍ കര്‍ഷകര്‍ക്കു നെല്ലിന്റെ വിലക്കായി മാസങ്ങളോളം കാത്തിരിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജില്ലാ ഏകദിന ക്യാമ്പിന്റെ സമാപന സമ്മേളനം രാമങ്കരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ് ഏബ്രഹാം അധ്യക്ഷനായി. ജോയി ഏബ്രഹാം എക്സ് എംപി, വൈസ് ചെയര്മാന്മാരായ റെജി ചെറിയാന്, രാജന് കണ്ണാട്ട്, സിറിയക്ക് കാവില്‍, മുരളി പര്യാത്ത്, അജിത്ത് രാജ്, ജോസഫ് മാത്യു, തോമസുകുട്ടി മാത്യു, ജോസുകുട്ടി ജോസഫ്, ഐപ്പ് ചക്കിട്ട, ബേബിച്ചന് നന്നാട്ടുമാലില്‍, ജോമ്പിള് പെരുമാള്‍, ചാക്കോച്ചന് കൈയത്ര, ജെയ്സ് വെട്ടിയാര്‍, വിജി കൊപ്പാറ, സാം മല്ലിശേരി, ജോര്‍ജ് ജോസഫ്, ബേബി പാറക്കാടന്‍, ബേബി ജോണ്‍, ബിജു കോയിക്കര, ജോയി കൊച്ചുതറ, ഉമ്മന്‍ ചെറിയാന്, ഷാജി കല്ലറയ്ക്കല്‍, ഈപ്പന് നൈനാന്, ജോസി ആന്റണി, കെ വേണുഗോപാല്‍, സജി പത്തില്‍, തമ്പി ചക്കുങ്കല്‍, ബിജു കരുവാറ്റ, കെ.ജെ എബിമോന്, ജോഷി തിരുനല്ലൂര്‍, ബൈജു കടവന്‍, ബിന റസാഖ്, ഗണേഷ് പുലിയൂര്, ലിജ ഹരീന്ദ്രനാഥ്, ഇമ്മാനുവേല്‍ സക്കറിയ എന്നിവര്‍പ്രസംഗിച്ചു.