ആലപ്പുഴ നഗരസഭയുടെ പ്രവര്‍ത്തനം പുതിയ ശതാബ്ദി സ്മാരക മന്ദിരത്തില്‍ ആരംഭിച്ചു
1531757
Tuesday, March 11, 2025 12:04 AM IST
ആലപ്പുഴ: നഗരസഭയുടെ പ്രവര്‍ത്തനം പൂര്‍ണമായും പുതിയ ആസ്ഥാന മന്ദിരമായ ശതാബ്ദി സ്മാരക മന്ദിരത്തില്‍ ആരംഭിച്ചു. രണ്ടാഴ്ചക്കാലം ട്രയല്‍ റണ്‍ എന്ന നിലയിലാണ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും ഇന്നുമുതല്‍ തടസം വരാതെ ലഭ്യമാകുന്ന രീതിയിലാണ് ഷിഫ്റ്റിംഗ് ക്രമീകരണം.
നഗരസഭയില്‍ പൂന്തോപ്പ് വാര്‍ഡില്‍ നിന്നെത്തിയ നാലുകണ്ടത്തില്‍ വീട്ടില്‍ ജയിംസിന് കെട്ടിട നികുതിയുടെ രസീത് നല്കി നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ പ്രവര്‍ത്തനം ഔദ്യാഗികമായി ആരംഭിച്ചു.
അഞ്ചു നിലകളിലായി 45,000 സ്ക്വയര്‍ഫീറ്റില്‍ നിര്‍മിച്ചിട്ടുള്ള ശതാബ്ദി സ്മാരക മന്ദിരത്തില്‍ താഴത്തെ നിലയില്‍ പൊതുജനങ്ങള്‍ കൂടുതലായെത്തുന്ന ജനസേവന കേന്ദ്രം, റവന്യൂ വിഭാഗം, ജനന മരണ വിവാഹ രജിസ്ട്രേഷന്, ക്ഷേമ പെന്ഷന് വിഭാഗം, പിഎംഎവൈ എന്നിവയും ഒന്നാം നിലയില്‍ ചെയര്‍പേഴ്സണ്‍, വൈസ് ചെയര്മാന്, സെക്രട്ടറി, സ്ഥിരം സമിതി അധ്യക്ഷന്മാര്, ഡെപ്യൂട്ടി സെക്രട്ടറി, ജനറല്‍ വിഭാഗം, അക്കൗണ്ട്സ്, ഓഡിറ്റ് വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു.
രണ്ടാം നിലയില്‍ എഞ്ചിനീയര്‍, എന്‍ജിനിയറിംഗ് വിഭാഗം, ടൗണ്‍ പ്ലാനിംഗ് വിഭാഗം, മിനി കോണ്‍ഫറന്‍സ് ഹാള്‍, മീറ്റിംഗ് റൂം, അയ്യങ്കാളി തൊഴിലുറപ്പ് വിഭാഗം എന്നിവയും മൂന്നാം നിലയില്‍ കൗണ്‍സിലേഴ്സ് റൂം, അമൃത് സെക്ഷന്‍, എന്‍യുഎല്‍എം, സിഡിഎസ് ഓഫീസുകള്‍, റെക്കോഡ് റൂം, സ്റ്റോര്‍ റൂം, എന്നിവയും നാലാം നിലയില്‍ കൗണ്‍സില്‍ ഹാള്‍, ഹെല്‍ത്ത് വിഭാഗം എന്നിങ്ങനെയാണ് സേവനങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.