ചമ്പക്കുളം ബസിലിക്കയിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളിന് ഇന്നു തുടക്കം
1531422
Sunday, March 9, 2025 11:43 PM IST
മങ്കൊമ്പ്: ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയിൽ 1598 വർഷങ്ങളായി ആഘോഷിച്ചു വരുന്ന വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിന് ഇന്നു തുടക്കമാകും. 1991 ൽ ഫാ. തോമസ് നടുവിലേപ്പറമ്പിലിന്റെ കാലത്താണ് പത്തു ദിവസങ്ങളിലായി തിരുനാൾ ആഘോഷിച്ച് തുടങ്ങിയത്. മൂന്നു നോമ്പ് ആചരണ ദിവസങ്ങളിൽ പാച്ചോർ നല്കുന്നതിനായി ചെമ്പകശേരി രാജാവ് കല്ലൂർക്കാട്ട് പള്ളിക്ക് 180 പറ നിലം നല്കിയിരുന്നു. അതിന്റെ ആദായവും ഇഗ്നാസിയോസ് അച്ചന്റെ നേതൃത്വത്തിൽ പള്ളിയോഗം കൂടി വാങ്ങിയ 30 പറ നിലത്തിൽനിന്നുള്ള ആദായവും കൂട്ടിച്ചേർത്താണ് ആദ്യകാലങ്ങളിൽ 'ധർമപ്പെരുന്നാൾ ' എന്ന പേരിൽ ബഹുവിധ പരിപാടികളോടെ മരണത്തിരുനാൾ ആഘോഷിച്ച് വന്നിരുന്നത്.
പൊതുജനങ്ങളിൽനിന്ന് അരി, തേങ്ങ, രൂപ, മറ്റിനങ്ങൾ മുതലായവ ധാരാളം സംഭാവനയായി ലഭിച്ചിരുന്നു. മരണത്തിരുന്നാളിന് തൂത്തുക്കുടി, നാഗർകോവിൽ, കോട്ടാർ, കോവളം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വരുന്ന തീർഥാടകർക്ക് താമസത്തിനുള്ള എല്ലാ സൗകര്യവും പള്ളി ഒരുക്കി നല്കിയിരുന്നു. തിരുനാൾ ദിവസം രാവിലെ കഞ്ഞിയും തുടർന്ന് എണ്ണയും നല്കും. എണ്ണ തേച്ച് പള്ളിച്ചാലിൽ പള്ളിക്കടവിൽ വശങ്ങളിൽ ഉണ്ടായിരുന്ന വലിയതോടുകളിലും കുളി കഴിഞ്ഞ് എത്തുന്നവർക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നല്കും. ദൂരെദേശത്തുനിന്ന് എത്തുന്നവർക്ക് പ്രായമനുസരിച്ച് വസ്ത്രവും ദാനമായി നല്കിയിരുന്നു. പിന്നീട് ഉച്ചഭക്ഷണം പൊതിച്ചോറായും ഇടക്കാലത്ത് പാച്ചോറായും നല്കിയിരുന്നു.
ഇന്നു വൈകുന്നേരം നാലിന് വിശുദ്ധ യൗസേപ്പ് പിതാവിനോടുള്ള ജപമാല, 4 .30 ന് കൊടിയേറ്റ് റെക്ടർ റവ. ഡോ. ജയിംസ് പാലയ്ക്കൽ, റംശാ, വിശുദ്ധ കുർബാന, പ്രസംഗം, മദ്ധ്യസ്ഥ പ്രാർത്ഥന, ലദീഞ്ഞ്, സഹവികാരി ഫാ. വർഗീസ് പഞ്ഞിപ്പുഴ.
കായൽപ്പുറം പള്ളിയിൽ
മങ്കൊമ്പ്: വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥാടന കേന്ദ്രമായ പുളിങ്കുന്ന് കായൽപ്പുറം സെന്റ് ജോസഫ്സ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ 10 മുതൽ 19 വരെ നടക്കും. ഇന്നു രാവിലെ 6.15ന് സപ്ര, ജപമാല, കൊടിയേറ്റ് വികാരി ഫാ. അഗസ്റ്റിൻ പൊങ്ങനാംതടം, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർത്ഥന.
തുടർന്നുള്ള തിരുനാൾ ദിനങ്ങളിൽ രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, പ്രസഗം, മധ്യസ്ഥപ്രാർഥന, ഫാ. ഫിലിപ്പ് കാഞ്ഞിക്കൽ, ഫാ. അഗസ്റ്റിൻ തൈപ്പറമ്പിൽ, ഫാ. ജോർജ് കപ്പാംമൂട്ടിൽ, ഫാ.എഡ്വിൻ ചെറുപറമ്പിൽ, ഫാ. ജോസഫ് കട്ടപ്പുറം, ഫാ. തോമസ് പ്ലാപ്പറമ്പിൽ, ഫാ. വേളങ്ങാട്ടുശേരി, ഫാ. സെബു ചാലയ്ക്കൽ, ഫാ. ജോസ് കോനാട്ട് എന്നിവർ കാർമികത്വം വഹിക്കും.
പ്രധാന തിരുനാൾ ദിനമായ 19ന് രാവിലെ 6.15ന് സപ്ര, വിശുദ്ധ കുർബാന, 9.30ന് ആഘോഷമായ വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥപ്രാർഥന. ഫാ. ജസ്റ്റിൻ കായംകുളത്തുശേരി, ഫാ. ജെന്നി കായംകുളത്തുശേരി, 11ന് ലദീഞ്ഞ്, പ്രദക്ഷിണം, ഫാ. ചാക്കോ ആക്കാത്തറ, തുടർന്നു നേർച്ചവിതരണം, കുട്ടികൾക്കുള്ള ചോറൂട്ട്,