കാർ കനാലിൽ വീണു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
1531752
Tuesday, March 11, 2025 12:04 AM IST
മങ്കൊമ്പ്: എസി റോഡില്‍ പുലര്‍ച്ചെ നിയന്ത്രണംവിട്ട കാര്‍ കനാലില്‍ വീണു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ രാമങ്കരിയിലായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തുനിന്നു വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.
കാറിലെ യാത്രക്കാരായിരുന്ന മലപ്പുറം സ്വദേശികളായ മറയൂര്‍ ആനക്കല്ലിങ്കല്‍ സുബൈര്‍, കളത്തിങ്കല്‍ അസ്കര്‍ എന്നിവരാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. പിന്നീട് ക്രയിനിന്റെ സഹായത്തോടെ കാര്‍ കരയ്ക്കു കയറ്റി.