പുറക്കാട് പഞ്ചായത്തിൽ കുടിവെള്ളം കിട്ടാനില്ല
1531176
Sunday, March 9, 2025 3:02 AM IST
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് ആറാം വാർഡിൽ രണ്ടു ദിവസമായി കുടിവെള്ളം കിട്ടാതെ പ്രദേശവാസികൾ വലയുന്നു. മോട്ടോർ കത്തിപ്പോയിട്ടും പരിഹാരം കാണാതെ അധികൃതർ. കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും പട്ടികജാതി വിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന വാർഡിലാണ് കുടിവെള്ളം മുടങ്ങിയിട്ടും പരിഹാരം കാണാതെ അവഗണന തുടരുന്നത്.
വേനൽ കാലമായതിനാൽ സമീപത്തെ ടി എസ് കനാലിലും വെള്ളം വറ്റിയതോടെ കുളിക്കുവാനും മറ്റ് പ്രാഥമിക കർമങ്ങൾക്കും മലിനജലം ഉപയോഗിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ. കുടിവെള്ളം പണം കൊടുത്തു വാങ്ങുവാൻ സാധിക്കാത്തവർ കുടിക്കുവാനും ഇതേ വെള്ളം ഉപയോഗിക്കേണ്ട അവസ്ഥയിലാണന്ന് നാട്ടുകാർ പറയുന്നു.