വനിതാദിനാഘോഷം: കിന്‍ഡര്‍ ഹോസ്പിറ്റല്‍ 50 സ്ത്രീകൾക്ക് സൗജന്യ ശസ്ത്രക്രിയ നടത്തും
1531430
Sunday, March 9, 2025 11:44 PM IST
ചേര്‍ത്തല: കിൻഡർ വിമൻസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി 50 സ്ത്രീകൾക്ക് സൗജന്യ ശസ്ത്രക്രിയാ പദ്ധതി "മാ ജീവന-2025' നടപ്പിലാക്കും. കിൻഡർ ഹോസ്പിറ്റൽ ചേർത്തലയും കിൻഡർ വിമൻസ് ആൻഡ് ചിൽഡ്രൻസ് ക്ലിനിക് ആലപ്പുഴയും സംയുക്തമായാണ് വനിതാ ദിനം ആഘോഷിച്ചത്.
കിൻഡർ വിമൻസ് ആൻഡ് ചിൽഡ്രൻസ് ക്ലിനിക് ആലപ്പുഴയുടെ രണ്ടാം വാർഷികവും ഇതോടൊപ്പം ആഘോഷിച്ചു. ജില്ലയിലെ 50 നിർധനരായ സ്ത്രീകൾക്ക് സൗജന്യമായി ശസ്ത്രക്രിയ ലഭ്യമാക്കുന്ന "മാ ജീവന 2025' പദ്ധതിയും വനിതാ ദിനാഘോഷവും കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ആലപ്പുഴ ക്ലിനിക്കിൽനിന്ന് 80 വനിതകൾ പങ്കെടുത്ത സൈക്കിൾ റാലി ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ ഓഫീസർ എം.കെ. രാജേഷ് ഫ്ലാഗ്ഓഫ് ചെയ്തു.
തുടർന്ന് ആലപ്പുഴ ബീച്ചിൽ നടന്ന വനിതാ ദിനാഘോഷത്തിൽ ഡേ കെയർ സർജറികളുടെ ഉദ്ഘടനം കിൻഡർ ഹോസ്പിറ്റൽസ് ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. പ്രദീപ് കുമാറും ജനറൽ സർജറി കൺസൾട്ടന്റ് ഡോ. എഡിസൽ റാഫേലും ചേർന്ന് നിർവഹിച്ചു. ആലപ്പുഴ നഗരസഭാ ചെയർപേഴ്സണ്‍ കെ.കെ. ജയമ്മ, കലാ-കായിക-ആരോഗ്യ മേഖലകളിൽ മികവ് തെളിയിച്ച ആഷാ ഷൈജു, ആര്. ശ്രേയ, ഡോ. നിമ്മി അലക്സാണ്ടർ എന്നിവരെ ആദരിച്ചു.
കിൻഡർ ഹോസ്പിറ്റൽ സിഇഒ രഞ്ജിത് കൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ.എസ്. അനന്തൻ, വാർഡ് കൗൺസിലർ വിനീത, ഡോ. നീന അനന്തൻ, ഡോ. സുധാ സജീവൻ, ഡോ. ജെ.ആര്. രശ്മി, ഡോ. ജെഫേഴ്സൺ ജോർജ്, യൂണിറ്റ് ഹെഡ് ആന്റോ ട്വിങ്കിൾ എന്നിവർ പങ്കെടുത്തു.