എരമല്ലൂരിൽനിന്ന് 2.5 കിലോഗ്രാം കഞ്ചാവ് പിടികൂടി
1531175
Sunday, March 9, 2025 3:02 AM IST
തുറവൂർ: എരമല്ലൂരിൽനിന്ന് 2.5 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. ചേർത്തല താലൂക്കിൽ, എഴുപുന്ന പഞ്ചായത്തിൽ 6-ാം വാർഡിൽ സുബൈർ മൻസിലിൽ മുഹമ്മദ് ആസിഫിൻ (29) ആണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ട് എരമല്ലൂരിലേയ്ക്ക് പോവുകയായിരുന്ന രണ്ടു പേരുടെ ബാഗിൽനിന്ന് 2.5 കിലോഗ്രാം കഞ്ചാവ് റോഡിൽ വീഴുകയും പിന്നാലെ മറ്റൊരു സ്കൂട്ടറിൽ വന്ന ആസിഫിന് കഞ്ചാവ് വീണുകിട്ടുകയും മുന്നിൽ ബൈക്കിൽ വന്നയാൾ കഞ്ചാവ് തിരികെ ആവശ്യപ്പെട്ടപ്പോൾ പോലീസിനെ വിവരം അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഓടിച്ച് കഞ്ചാവ് ആസിഫ് കൈവശപ്പെടുത്തി.
സംഭവങ്ങളെല്ലാം അടുത്തുള്ള സിസിടിവിയിൽ പതിയുകയും ആലപ്പുഴ എക്സൈസ് സൈബർ സെല്ലിന് ലഭിക്കുകയും അത് സ്ക്വാഡ് ടീമിന് കൈമാറുകയും ചെയ്തു.
കഞ്ചാവ് എടുക്കുന്ന സമയത്ത് പ്രതിയുടെ വണ്ടി നമ്പർ സ്ക്വാഡ് ടീമിന് ലഭിക്കുകയും അതുമായി ബന്ധപ്പെട്ട് പ്രതിയുടെ പിന്നാലെ ഏകദേശം ഒന്നര ദിവസത്തെ പരിശ്രമത്തിലൊടുവിലാണ് പ്രതി വീടിന് സമീപത്തുനിന്ന് അറസ്റ്റിലായത്. സിഐ മഹേഷ് എം., പി.ഒ സാബു, മധു, ഓംകാർനാഥ്, റെനി , സി.ഇ.ഒ ജോൺസൺ, അൻഷാദ് ബി.എ. (സൈബർ സെൽ ), പ്രമോദ് വി. (സൈബർ സെൽ ), ജീന, ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.