വനിതാദിനം ആഘോഷിച്ച് ആലപ്പുഴ
1531174
Sunday, March 9, 2025 3:02 AM IST
ആലപ്പുഴ: തൊഴിൽ, വിദ്യാഭ്യാസം, രാഷ്ട്രീയ പങ്കാളിത്തം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ ദിവസവും നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കാനുള്ള വേദിയാക്കി ഇന്നലെ ജില്ലയിൽ അന്താരാഷ്ട്ര വനിതാദിന പരിപാടികൾ നടന്നു. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ നേട്ടങ്ങൾ ആഘോഷിക്കുന്നതിനാണ് ഈ ദിനം ആഗോളതലത്തിൽ ആചരിച്ചത്.
ലിംഗസമത്വം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും, സ്ത്രീകൾക്കു തുല്യാവകാശം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉതകുന്ന പരിപാടികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നു.
എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങൾ, സമത്വം, ശക്തീകരണം എന്നതായിരുന്നു പ്രമേയം. എഐറ്റിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവും വർക്കിംഗ് വിമൻ ഫോറം ആലപ്പുഴ ജില്ലാ പ്രസിഡൻറുമായ സംഗീത ഷംനാദ് കനറാ ബാങ്ക് ഐഐറ്റിയിൽ നടന്ന ആഘോഷപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി.
കനറാ ബാങ്ക് തിരുവാമ്പാടി ബ്രാഞ്ച് മാനേജർ അഞ്ജന പുരുഷോത്തമൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സോണിസ് ഇംഗ്ലീഷ് ഡയറക്ടർ പി. സോണിനാഥ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
എടത്വ: മാതൃവേദി എടത്വ സെന്‍ട്രല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനവും ആദരവും നടത്തി. എടത്വ ഫൊറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. മാതൃവേദി യൂണിറ്റ് പ്രസിഡന്റ് രേഷ്മ ജോണ്സണ് കൈപ്പടശേരി അധ്യക്ഷത വഹിച്ചു.
ജില്ലയിലെ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള അവാര്‍ഡ് നേടിയ സജിമോള്‍ ജോസഫിനെ ആദരിച്ചു. മാതൃ-പിതൃവേദി ഡയറക്ടര്‍ ഫാ. ബ്രിന്റോ മനയത്ത് മുഖ്യപ്രഭാഷണം നടത്തി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, ആനിമേറ്റര്‍ സിസ്റ്റര്‍ റോസ് മരിയ മാളിയേക്കല്‍, പിതൃവേദി പ്രസിഡന്റ് മനോജ് മാത്യു പുത്തന്‍വീട്ടില്‍, മാതൃവേദി ഫൊറോന ട്രഷറര്‍ മിനു സോബി വാളംപറമ്പില്‍, മാതൃവേദി യൂണിറ്റ് സെക്രട്ടറി മറിയാമ്മ റോജി കറുകയില്‍, സുനിതാ മോനിച്ചന് കറുകപ്പറമ്പില്‍, റിന്‍സി ബിജു കണ്ടത്തില്‍പറമ്പില്‍, മോളി അജിത് പട്ടത്താനം, കവിത ജോസഫ് തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
വനിതാ സംഗമവും കാൻസർ സ്ക്രീനിംഗും
ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ വനിതാ സംഗമവും കാൻസർ സ്ക്രീനിംഗും ആരോഗ്യ ബോധവത്കരണവും സംഘടിപ്പിച്ചു. വനിതാ ജന പ്രതിനിധികളും കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ബ്ലോക്ക് വികസന സ്ഥിരം സമിതി അധ്യക്ഷ ബീന ചിറമേൽ വനിതാ സംഗമവും കാൻസർ സ്ക്രീനിംഗിന്റെയും ആരോഗ്യബോധവത്കരണത്തിന്റെയും ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. പ്രദീപും നിർവഹിച്ചു. വൈസ് പ്രസിഡന്റ് രമ മോഹൻ അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങളായ ടി. അനു , മഞ്ജു കെ. സാലി, സി.കെ. ബിനുകുമാർ,ഹെൽത്ത് ഇൻസ്പെക്ടർ പി. അനന്തകൃഷ്ണൻ, ജെ.പി.എച്ച്. എൻ. നെസി, ആശാപ്രവർത്തകർ തുടങ്ങിയവർ പ്രസംഗിച്ചു.
130 വനിതകളെ ആദരിച്ചു
ചേർത്തല: വയലാര്‍ കനിവിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മേഖലകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 130 വനിതകളെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് എസ്. അനിത അധ്യക്ഷത വഹിച്ചു. വയലാർ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി, സെക്രട്ടറി കെ.പി. അബ്ദുൽ അസീസ്, ടി.ജി വേണുഗോപൻ പിള്ള, ആർ. ജീവൻ, എം.ജി. നായർ, ഇന്ദിരാ ജനാർദനൻ, ബീന തങ്കരാജ്, എ.കെ. ഷെറീഫ്, ജയിംസ് ഏബ്രഹാം, കവിത ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
തൊഴിലുറപ്പുതൊഴിലാളികളെ ആദരിച്ചു
മാന്നാർ: അന്താരാഷ്ട്രാ വനിതാദിനത്തിൽ മാന്നാർ പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ ആദരിച്ചു. തൊഴിലുറപ്പിൽ 100 ദിനം പൂർത്തിയാക്കിയവർ, മുതിർന്ന തൊഴിലാളികൾ, മേറ്റുമാർ എന്നിവരെയാണ് ആദരിച്ചത്. വാർഡ് മെംബർ സലിം പടിപ്പുരയ്ക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാവിത്രിഅമ്മാൾ, ലതിക അനിൽ, ഓമന എന്നിവർ പ്രസംഗിച്ചു.
അക്ഷരശ്ലോക സദസ് നടത്തി
മാവേലിക്കര: കേരള പാണിനി അക്ഷരശ്ലോക സമിതിയുടെയും ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ലോക വനിതാദിനാചരണം, കുട്ടികളുടെയും മുതിര്‍ന്നവരുടെയും അക്ഷരശ്ലോക സദസ്, കഥാ, കവിത അരങ്ങ്, പൊതുസമ്മേളനം, നാടപാട്ട് അവതരണം എന്നിവ മാവേലിക്കര എ.ആര്. രാജരാജവര്‍മ്മ സ്മാരകത്തില്‍ നടന്നു.
പൊതുസമ്മേളനം ആകാശവാണി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടറും പ്രോഗ്രാം മേധാവിയുമായ വി. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. കേരളപാണിനി അക്ഷരശ്ലോക സമിതി പ്രസിഡന്റ് വി.ജെ. രാജ്മോഹന്‍ അധ്യക്ഷത വഹിച്ചു. ആകാശവാണി തിരുവനന്തപുരം അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീകുമാര്‍ മുഖത്തല ആമുഖപ്രഭാഷണം നടത്തി. അക്ഷരങ്ങളിലുയരുന്ന പെണ്‍കരുത്ത് എന്ന വിഷയത്തില്‍ മുന്‍ കേരള സാഹിത്യ അക്കാദമി അംഗവും സംസ്ഥാന വനിത കമ്മീഷന് അംഗവുമായിരുന്ന ഡോ.ജെ.പ്രമീളദേവി മുഖ്യപ്രഭാഷണം നടത്തി.
മുരളീധരന് തഴക്കര, പ്രഫ. വി.ഐ. ജോണ്സണ്, ജോര്‍ജ് തഴക്കര, രഞ്ജിനി എം.ആര്. എന്നിവര്‍ പ്രസംഗിച്ചു. ആകാശവാണി ട്രാന്സ്മിഷന് എക്സിക്യൂട്ടീവ് സന്ദീപ് സുരേഷ് സ്വാഗതവും കേരളപാണിനി അക്ഷരശ്ലോക സമിതി സെക്രട്ടറി ജെ. ഉണ്ണിക്കൃഷ്ണകുറുപ്പ് കൃതജ്ഞതയും പറഞ്ഞു. അക്ഷരശ്ലോക സമിതി രക്ഷാധികാരികളായ എം.ആര്. വേണുഗോപാല്‍, കെ. രാമവര്‍മ്മ രാജ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അക്ഷരശ്ലോക സമ്മേളനം സമിതി സ്ഥാപകാംഗവും അക്ഷരശ്ലോക വിദ്വാനുമായ കുറത്തികാട് പ്രഭാകരന് ഉദ്ഘാടനം ചെയ്തു. സ്ഥാപകാംഗം മുരളീധരക്കൈമള്‍ അധ്യക്ഷത വഹിച്ചു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോ.
കായംകുളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കായംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുത്തിൽ വനിതാ ദിനാചരണം നടത്തി. മണ്ഡലം വനിതാ ഫോറം സെക്രട്ടറി എൽ. ലതയുടെ അധ്യക്ഷതയിൽ പെരുങ്ങാല ശിവം ഭവനിൽ കൂടിയയോഗം വനിതാ ഫോറം നിയോജക മണ്ഡലം സെക്രട്ടറി ഗ്രേസി ജോർജ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ. ജില്ലാ സെക്രട്ടറി എ.സലിം മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന കമ്മിറ്റി അംഗം പ്രഫ. എ. മുഹമ്മദ് ഷെരീഫ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം. അബ്ദുൽ ഹക്ക്, ജില്ലാ കമ്മിറ്റി അംഗം എർവിൻ ഫെർണാണ്ടസ്, നിയോജകമണ്ഡലം സെക്രട്ടറി പി. കൃഷ്ണകുമാർ, മണ്ഡലം ഭാരവാഹികളായ എസ്. ഭാർഗവൻ നായർ, ബിജു വർഗീസ്, എം. സിയാർ, എം.എം. ഏബ്രഹാം, ശശികല, മായാലക്ഷ്മി, എന്നിവർ പ്രസംഗിച്ചു.
വനിതാദിനം വേറിട്ടതാക്കി സഹൃദയ ആശുപത്രി
ആലപ്പുഴ: സഹൃദയ ആശുപത്രിയിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മുൻസിപ്പാലിറ്റി ജീവനക്കാരെ പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു. കൂടാതെ നിത്യോപയോഗത്തിനായി ഗ്ലൗസും ക്യാപ്പും ഒപ്പം വൃക്ഷത്തൈയും നൽകി. സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. തോമസ് മാളിയേക്കൽ, അസി. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആന്റോ ആന്റണി പെരുമ്പള്ളിത്തറ ഹോസ്പിറ്റൽ ഇൻ ചാർജുമാർ മറ്റ് ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ വനിതാദിനം ആദരിച്ചിരുന്നത്.
പ്രത്യാശ മാരിയധാം കേന്ദ്രത്തിൽ"ആഘോഷരാവ്" എന്ന പരിപാടിയും സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവർക്കായി സഹൃദയ ഹോസ്പിറ്റലിലെ വനിതാ ജീവനക്കാർ കലാവിരുന്നും ക്രമീകരിച്ചു.
വനിതാ ദിനാഘോഷവും മാതൃസംഗമവും ഇന്ന്
ആലപ്പുഴ: പുത്തനങ്ങാടി സെന്റ് ജോർജ് പള്ളിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വനിതാ ദിനാഘോഷവും മാതൃ സംഗമവും നടത്തും. ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യു വനിതാദിനം ഉദ്ഘാടനം ചെയ്യും. പുന്നപ്ര ദനഹാലയ ഡയറക്ടർ റവ. ഡോ. തോമസ് ഈറ്റക്കാക്കുന്നേൽ ക്ലാസ് നയിക്കും.
ഫാ. ജോബിൻ തൈപ്പറമ്പിൽ, ഡോ. നിമ്മി ജോസ്, സുമി എലിസബത്ത് ജോസഫ്, മദർ കുസുമം റോസ് സിഎംസി, മോളമ്മ ആന്റണി, റോയി പി. വേലിക്കെട്ടിൽ, പ്രഫ. ഏലമ്മ ജോസ് എന്നിവർ പ്രസംഗിക്കും. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും അക്രമങ്ങൾക്കുമെതിരേ കടുത്ത നടപടികൾ സ്വീകരിക്കാത്ത അധികാരികൾക്കെതിരേ ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തും.