മുതുകുളം രാഘവൻപിള്ള പുരസ്കാരം എ. സതീഷ്കുമാറിന് സമ്മാനിച്ചു
1531748
Tuesday, March 11, 2025 12:04 AM IST
മുതുകുളം: നടനും തിരക്കഥാകൃത്തുമായിരുന്ന മുതുകുളം രാഘവൻപിള്ളയുടെ പേരിൽ കളിത്തട്ട് ഏർപ്പെടുത്തിയ 27-മത് മുതുകുളം അവാർഡ് പ്രശസ്ത കാർട്ടൂണിസ്റ്റും കാർട്ടൂൺ അക്കാദമി സെക്രട്ടറിയുമായ എ. സതീഷ്കുമാറിന് സമ്മാനിച്ചു. മുതുകുളം കലാവിലാസിനി വായനശാലയിൽ നടന്ന ചടങ്ങിൽ സംവിധായകനും ഛായാഗ്രാഹകനുമായ ശിവൻ അവാർഡ് നൽകി.
കളിത്തട്ട് പ്രസിഡന്റ് ഡോ.എം. മധുസൂദനൻ അധ്യക്ഷനായി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ. നമ്പി, മുതുകുളം പാർവതിഅമ്മ ട്രസ്റ്റ് സെക്രട്ടറി ആർ. മുരളീധരൻ, കളിത്തട്ട് സെക്രട്ടറി എൽ. രാജശേഖരൻ മുതുകുളം, സാം മുതുകുളം, തോമസ് വർഗീസ്, എസ്.കെ.പിള്ള എന്നിവർ പ്രസംഗിച്ചു. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്.