ഇത് അവസാന ഇടതു സർക്കാർ: പി.ജെ. ജോസഫ്
1531169
Sunday, March 9, 2025 3:02 AM IST
മങ്കൊമ്പ്: രണ്ടാം പിണറായി സർക്കാർ കേരളത്തിലെ അവസാന ഇടതുപക്ഷ സർക്കാരെന്ന് പി.ജെ.ജോസഫ് എംഎൽഎ. കേരള കോൺഗ്രസ് ആലപ്പുഴ ജില്ല ഏകദിന ക്യാമ്പ് രാമങ്കരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒൻപതു വർഷം കേരളം ഭരിച്ചു മുടിക്കുകയും എല്ലാവിഭാഗം ജനങ്ങളുടെ ജീവിതം ദുസഹമാക്കുകയും ചെയ്ത പിണറായി സർക്കാരിനെ അടുത്ത തെരഞ്ഞെ ടുപ്പിൽ ജനങ്ങൾ തോൽപ്പിക്കും.
കേരളത്തിലെ അവസാന കമ്യൂണിസ്റ്റ് സർക്കാരായി രണ്ടാം പിണറായി സർക്കാരിനെ ചരിത്രം രേഖപ്പെടുത്തും. കർഷകനോടും ഇടത്തരക്കാരോടും ഇത്രമാത്രം അവഗണന കാട്ടിയിട്ടുള്ള ഒരു സർക്കാർ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല.
ആശാ വർക്കേഴ്സിന്റെ സമരം അടിയന്തരമായി തീർക്കുവാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, എക്സിക്യൂട്ടിവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ, സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി, റജി ചെറിയാൻ, രാജൻ കണ്ണാട്ട്, സിറിയക് കാവിൽ, സാബു തോട്ടുങ്കൽ, ജൂണി കുതിരവട്ടം, വർഗീസ് ഏബ്രഹാം, എ.എൻ.പുരം ശിവകുമാർ, അഡ്വ. കെ.ജി. സുരേഷ്, പ്രകാശ് പനവേലി, ജോസ് കാവനാടൻ, ബാബു പാറക്കാടൻ, റോയി ഊരാംവേലി, ജോസ് കോയിപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.