മേരി ആൽബിന് വനിതാദിനത്തിൽ ആദരവ്
1531429
Sunday, March 9, 2025 11:44 PM IST
അമ്പലപ്പുഴ: തെരുവുമക്കൾക്കു ഭക്ഷണമൊരുക്കാൻ ജീവിതം മാറ്റിവച്ച മേരി ആൽബിന് വനിതാദിനത്തിൽ ആദരവ് നൽകി. സബർമതി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ 30 വർഷമായി മേരി അടുക്കളയിൽ തന്നെ ഒതുങ്ങി കൂടുകയാണ്. പ്രായവും രോഗവും അലട്ടുമ്പോഴും ആരോടും പരിഭവമില്ല. എങ്കിലും ഭർത്താവായ ബ്രദർ മാത്യു ആൽബിന് താങ്ങായി എന്നും മേരിയുണ്ട്.
സബർമതി ശാന്തിഭവൻ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി സിഡിഎസ് ചെയർപേഴ്സൺ കലവൂർ ലളിത ഉദ്ഘാടനം നിർവഹിച്ചു. സബർമതി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം അധ്യക്ഷത വഹിച്ചു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം, രാജു പള്ളിപ്പറമ്പിൽ, സിസ്റ്റർ മെറ്റിൽ ഡാ ലോറൻസ്, കവയിത്രി ലീലാ രാമചന്ദ്രൻ, ഉത്തമക്കുറുപ്പ്, സഹകരണ ആശുപത്രി നഴ്സിംഗ് സൂപ്രണ്ട് ഷീല റ്റി. ബി. ജോസുകുട്ടി, പി.എ. കുഞ്ഞുമോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ബ്രദർ മാത്യു ആൽബിൻ നന്ദി പറഞ്ഞു.