വനിതാ ദിനത്തിലും ആശാ വര്‍ക്കര്‍മാരെ അവഹേളിക്കുന്നെന്ന്
1531168
Sunday, March 9, 2025 3:02 AM IST
എടത്വ: കോവിഡ് കാലഘട്ടത്തിലും പ്രളയസമയത്തും കേരള ജനതയെ സ്വന്തം ജീവിതം പണയപ്പെടുത്തി സഹായിച്ച വിഭാഗമാണ് ആശാ വര്‍ക്കര്‍മാര്‍. ആരോഗ്യ രംഗത്തെ കേരളത്തിന്റെ മുന്നണി പോരാളികളായ ആശാവര്‍ക്കര്‍മാരെ ലോക വനിതാദിനത്തില്‍ പോലും അവഹേളിക്കുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് ആരോപിച്ചു.
എടത്വ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക വനിതാ ദിനത്തില്‍ ആശവര്‍ക്കര്‍മാരെയും ജനപ്രതിനിധികളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുമായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ജാള്യത മാറ്റിവച്ച് ചര്‍ച്ചയ്ക്കായി ആശ വര്‍ക്കര്‍മാരെ ക്ഷണിക്കുകയും അവരുടെ വേതനം ഉയര്‍ത്തുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ആന്റണി കണ്ണംകുളം അധ്യക്ഷത വഹിച്ചു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി, പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ്, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ്, വിശ്വന് വെട്ടത്തില്‍, ജിയോ ചേന്നങ്കര, ഷാജി മാളിയേക്കല്‍, ആശാവര്‍ക്കര്‍മാരായ മേരിമ്മ ജോജി, ജോളി സേവ്യര്‍, പുഷ്പകുമാരി, ലിസമ്മ ജോസഫ്, പ്രസന്ന കുമാരി, റോസമ്മ ജോസ്, മോളി വര്‍ഗീസ്, ജോബിന് തോമസ്, മെല്വിന് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.