10 കേരള ബറ്റാലിയൻ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പ്
1531166
Sunday, March 9, 2025 3:02 AM IST
മാന്നാർ: എൻസിസി ടെൻ കേരള ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പ് നടന്നു. പരുമല ഡി ബി കോളേജിൽ നടന്ന ചാമ്പ്യൻഷിപ്പിൽ വിവിധ സ്കൂൾ - കോളജുകളിൽ നിന്നായി 250 കേഡറ്റുകൾ പങ്കെടുത്തു.
22 റൈഫിൾ ഉപയോഗിച്ചുള്ള മൽസരം 10 കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ രാഹുൽ ഘോഷ് ഉദ്ഘാടനം ചെയ്തു. എൻസിസി ഓഫീസർമാരായ അലക്സ് വർഗീസ് മാവേലിക്കര, ആർ. അനുപ് , ജയലക്ഷ്മി, രശ്മി, അനീഷ്, ഹവിൽദാർമാരായ ഷിറാലിഗ്, ബൽജിത്ത് സിംഗ്, ആർ. ഹരീഷ്, സുബൈദാർമാരായ സജീവ്, വിക്രം സിംഗ്, നാഗ്നേ എന്നിവർ നേതൃത്വം നൽകി.