ഭിന്നശേഷി കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 33 വർഷം തടവും പിഴയും
1515155
Monday, February 17, 2025 11:52 PM IST
ഹരിപ്പാട്: ബുദ്ധിക്കുറവുള്ള കുട്ടിയെ വിവാഹ വാഗ്ദാനം നൽകി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതിക്ക് 33.5 വർഷം കഠിനതടവും 4,75,000 രൂപ പിഴയും. അന്തർ സംസ്ഥാന ലോറി ഡ്രൈവറായ കണ്ണൂർ പരിയാരം വില്ലേജ് പരിയാരം മുറി താനൂർക്കര മുഹമ്മദ് ഷാഫിക്കിനെതിരേയാണ് ഹരിപ്പാട് അതിവേഗ കോടതി ജഡ്ജി ജി. ഹരീഷ് ശിക്ഷയും പിഴയും വിധിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി തമിഴ്നാട്ടിൽ ലോഡ്ജിൽ താമസിപ്പിച്ചു പീഡിപ്പിക്കുകയും 6.5 പവനും വിടുപണിക്കായി സൂക്ഷിച്ച 72,000 രൂപയും തട്ടിയെടുത്തെന്നുമാണ് കേസ്.
വെണ്മണി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി. കോര കേസന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്. രഘു, അഡ്വ. കെ.രജീഷ് ലെയ്സൺ ഓഫീസറായി എഎസ്ഐ വാണി പീതാബംരൻ എന്നിവർ ഹാജരായി.