നെല്‍വില സ്ഥിരതാഫണ്ട് രൂപീകരിക്കണം: ജോസ് കെ. മാണി
1514201
Saturday, February 15, 2025 12:08 AM IST
രാമങ്കരി: നെല്‍കര്‍ഷക സംരക്ഷണ പദ്ധതി നടപ്പാക്കുകയും നെല്‍വില സ്ഥിരതാഫണ്ട് ഉടന്‍ രൂപീകരിക്കുകയും വേണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ. മാണി. പ്രകൃതിയെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കര്‍ഷക വിഭാഗമാണ് നെല്‍കര്‍ഷകര്‍. നെല്‍ ഉത്പാദനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം കാലാവസ്ഥയാണ്.
കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നെല്‍കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്നത് സാധാരണയാണ്. കാലാവസ്ഥ ചതിക്കുമ്പോള്‍ വലിയ നഷ്ടമാണ് നെല്‍കര്‍ഷകര്‍ക്ക് സംഭവിക്കുന്നത്. ഭൂരിപക്ഷം കര്‍ഷകരും ഒരു പ്രകൃതിക്ഷോഭമോ മഴക്കെടുതിയോ നേരിട്ട് കഴിഞ്ഞാല്‍ കടക്കെണിയില്‍ അകപ്പെടുന്നത് സാധാരണയാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ പ്രഖ്യാപിക്കുന്ന നഷ്ടപരിഹാരത്തുക പലിശക്കാര്‍ക്ക് കൊടുക്കുവാന്‍ പോലും തികയില്ല എന്നതാണ് സത്യം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്നും ഉത്പാദന ചെ ലവും മാര്‍ക്കറ്റിലെ അരിവിലയും കണക്കാക്കി കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നെല്ലിന് വില നിശ്ചയിച്ച് കര്‍ഷകര്‍ക്ക് നല്‍കണം. ഇതിനായി വില സ്ഥിരതാ ഫണ്ടിന്റെ മാതൃകയില്‍ നെല്‍വില ഫണ്ട് രൂപീകരിക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് രാമങ്കരികള് സംഘടിപ്പിച്ച കര്‍ഷക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് വി.സി. ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ ജോബ് മൈക്കിള്‍ എംഎല്‍എ, സ്റ്റീഫന്‍ ജോര്‍ജ്, വി.ടി. ജോസഫ്, ജേക്കബ് തോമസ് അരികുപുറം, ജന്നിംഗ്സ് ജേക്കബ്, സക്കറിയാസ് കുതിരവേലി, ജോസഫ് കെ. നെല്ലുവേലി, പ്രഫ. ലോപ്പസ് മാത്യു, ബിനു ഐസക് രാജു, ജോണി പത്രോസ്, ഷിബു ലൂക്കോസ്, ജോണിച്ചന് മണലില്‍, സജു എടക്കാട്, ഷാജോ കണ്ടകുടി, കെ.പി. കുഞ്ഞുമോന്, ജോസ് മാമൂടന്, സണ്ണി കൊച്ചുപറമ്പില്‍, സണ്ണി അഞ്ചില്‍, ജേക്കബ് മാത്യു, ബിനീഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.