പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ ദിവ്യകാരുണ്യ പ്രദക്ഷിണം
1514200
Saturday, February 15, 2025 12:08 AM IST
ആലപ്പുഴ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ ലൂര്‍ദ് മാതാവിന്റെ തിരുനാളിന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. ആന്റണി ഏത്തക്കാട്, ഫാ. ഏലിയാസ് കരിക്കകണ്ടതില് എന്നിവരുടെ കര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും വൈകിട്ട് 6ന് ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. എടത്വ ഫൊറോനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ മുഖ്യകര്‍മികത്വം വഹിച്ചു. വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍, അസി. വികാരി ഫാ. സേവിയര്‍ ഇലവുംമൂട്ടില്‍, ഫാ. തോമസ് കൊച്ചുതറ, ദിവ്യകാരുണ്യ ആരാധന മഠം സിസ്റ്റേഴ്സ് എന്നിവര്‍ നേതൃത്വം നല്കി.
ഇന്നു രാവിലെ 5.30ന് ഫാ. മാത്യു പൗവംചിറയുടെ കര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, ഏഴിന് ആർച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടക്കും. വൈകിട്ട് അഞ്ചിന് ഫാ. തോമസ് കൊച്ചുതറയുടെ കര്‍മികത്വത്തില്‍ റംശ. തുടര്‍ന്ന് ജപമാല പ്രദക്ഷിണം. ഫാ. ജോസഫ് കാമിച്ചേരി കര്മികത്വംവഹിക്കും.