ബാലാവകാശ കമ്മീഷന് സിറ്റിംഗില്‍ 32 പരാതികള്‍ തീര്‍പ്പാക്കി
1514198
Saturday, February 15, 2025 12:08 AM IST
ആലപ്പുഴ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച സിറ്റിംഗില്‍ 32 കേസുകള്‍ തീര്‍പ്പാക്കി. കമ്മീഷന് അംഗങ്ങളായ അഡ്വ. ടി.സി. ജലജമോള്‍, സിസിലി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ ആരംഭിച്ച സിറ്റിംഗില്‍ 37 കേസുകള്‍ പരിഗണിച്ചു. രണ്ടു കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവയ്ക്കുകയും മൂന്നു കേസുകള്‍ വിശദമായ പരിശോധനക്ക് വിടുകയും ചെയ്തു.
അങ്കണവാടികള്‍ ആക്ഷേപങ്ങള്‍ക്ക് ഇടകൊടുക്കാതെ പ്രവര്‍ത്തിക്കണമെന്ന് കമ്മീഷന് നിര്‍ദേശിച്ചു. അമ്മ ഉപേക്ഷിച്ചുപോയ അസുഖബാധിതരായ രണ്ടു കുട്ടികള്‍ക്ക് ചികിത്സാരേഖകള്‍ പരിശോധിച്ച് ചികിത്സാസഹായം ഉറപ്പാക്കാന്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസറോട് കമ്മീഷന് നിര്‍ദേശിച്ചു. കുട്ടികളുടെ കസ്റ്റഡി കേസുകളില്‍ കോടതിയാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും കോടതികളില്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസുകളില്‍ ബാലാവകാശ കമ്മീഷന് ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കഴിയില്ലെന്നും കമ്മീ ഷന് വ്യക്തമാക്കി. ലീഗല്‍ സെക്ഷന്‍ ഓഫീസര്‍ മേരി റേച്ചല്‍, അസിസ്റ്റന്റ് കെ. അന്‍വര്‍ എന്നിവര്‍ സിറ്റിംഗില്‍ പങ്കെടുത്തു.