ചെങ്ങന്നൂര്‍ മാര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ വലിയ തിരുനാള്‍
1514196
Saturday, February 15, 2025 12:08 AM IST
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മാര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാളിന് ഫൊറോനാവികാരി റവ. ഡോ. ജോസഫ് പുത്തന്‍പറമ്പില്‍ കൊടിയേറ്റി. ഇന്ന് വൈകിട്ട് 5ന് വിശുദ്ധ കുര്‍ബാന-ഫാ. ലൂക്ക് വെട്ടുവേലിക്കളം കാര്‍മികനാകും. തുടര്‍ന്ന് ചെങ്ങന്നൂര്‍ നഗരം ചുറ്റിയുള്ള തിരുനാള്‍ പ്രദക്ഷിണം. നാളെ രാവിലെ 9.30ന് സപ്ര , 10ന് വിശുദ്ധ കുര്‍ബാന - ഫാ. സ്കറിയ സ്രാമ്പിക്കല്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണം. കൊടിയിറക്ക്, തിരുനാള്‍ സാധനങ്ങളുടെ ലേലം.