ചാപ്പക്കടവിലെ ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ ദുരിതത്തില്‍
1514195
Saturday, February 15, 2025 12:08 AM IST
ത ുറവൂര്: തീരദേശ ഗ്രാമമായ ചാപ്പക്കടവില്‍ കഴിഞ്ഞ രണ്ടു മാസമായി കുടിവെള്ളം കിട്ടിയിട്ട്. കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ നൂറുകണക്കിന് ജനങ്ങളാണ് കുടിവെള്ളക്ഷാമം മൂലം ദുരിതമനുഭവിക്കുന്നത്. ആയിരക്കണക്കിന് രൂപ മുടക്കി വീട്ടിലേക്ക് കുടിവെള്ള കണക്ഷന് എടുത്തിട്ടുള്ള വര്‍ക്കും ഒരു തുള്ളി വെള്ളം കിട്ടാത്ത അവസ്ഥയാണ്. പൊതുടാപ്പുകള്‍ അടച്ചുപൂട്ടിയതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിലാണ്.
വന്‍തുക കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് തീരദേശത്തെ ജനങ്ങള്‍ക്ക്. തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ജനം നിത്യേനയുള്ള ഉപയോഗത്തിന് വെള്ളമില്ലാതെ ദുരിതമനുഭവിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതിനെതുടര്‍ന്ന് വിവിധ സംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടേയും നേതൃത്വത്തില്‍ തീരദേശത്തെ ജനം കാലിക്കുടവുമായി സമരം നടത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് വാട്ടര്‍ അഥോറിറ്റി അധികൃതര്‍ ഇടപെടുകയും പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും എന്ന് വാഗ്ദാനം നല്‍കിയിരുന്നതാണ്. ഇതിനു ശേഷം കുറച്ചുനാള്‍ മാത്രമാണ് ഈ പ്രദേശത്ത് വെള്ളം എത്തിയത്. അതാണിപ്പോള്‍ മുടങ്ങിയിരിക്കുന്നത്. കുത്തിയതോട് പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരത്തിന് തെയാറെടുക്കുകയാണ് തീരദേശത്തെജനങ്ങള്.