എടത്വ ഫൊറോന പള്ളിയുടെ നേതൃത്വത്തില്‍ പ്രത്യാശ ഭവനങ്ങള്‍ ഒരുങ്ങുന്നു
1513865
Thursday, February 13, 2025 11:51 PM IST
എടത്വ: സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയുടെ നേതൃത്വത്തില്‍ പ്രത്യാശ ഭവനങ്ങള്‍ ഒരുങ്ങുന്നു. ഈശോയുടെ മനുഷ്യാവതാരത്തിന്റെ ജൂബിലി വര്‍ഷത്തോടനുബന്ധിച്ചാണ് എടത്വയിലും സമീപ പ്രദേശങ്ങളിലുമായി വീ ടും സ്ഥലവുമില്ലാത്ത 30 കുടുംബങ്ങള്‍ക്കാണ് പ്രത്യാശ ഭവനങ്ങള്‍ നിര്‍മിക്കുന്നത്.
2025 ജൂബിലി വര്‍ഷം പ്രത്യാശയുടെ സന്ദേശം പകരുന്നവരാവണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം ഏറ്റെടുത്താണ് എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായ എടത്വ ഇടവക കുടുംബം ഭവനങ്ങള്‍ നിര്‍മിക്കുന്നത്. ഭവനനിര്‍മാണ പദ്ധതികള്‍ക്കു തുടക്കം കുറിച്ച് വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ തറക്കല്ലിടിയില്‍ കര്‍മം നിര്‍വഹിച്ചു.
അസി. വികാരി ഫാ. അജോ പീടിയേക്കല്‍ സഹകാര്‍മികത്വം വഹിച്ചു. കൈക്കാരന്മാരായ പി.കെ. ഫ്രാന്‍സിസ് കണ്ടെത്തിപ്പറമ്പില്‍ പത്തില്‍, ജയിംസുകുട്ടി കന്നേല്‍ തോട്ടുകടവില്‍, ജയ്സപ്പന്‍ മത്തായി കണ്ടത്തില്‍, ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ ജോസിമോന് അഗസ്റ്റി ആശാന്‍പറമ്പില്‍, നിര്‍മാണ കമ്മിറ്റി അംഗങ്ങളായ ടോമിച്ചന് പറപ്പള്ളി, സാം സഖറിയ വാതല്ലൂര്‍ എന്നിവരാണ് ഭവനങ്ങളുടെ നിര്‍മാണത്തിനു നേതൃത്വം നല്‍കുന്നത്.