കർഷകർ പ്രതിഷേധ ധർണ നടത്തി
1513854
Thursday, February 13, 2025 11:51 PM IST
മങ്കൊമ്പ്: സംസ്ഥാന ബജറ്റില്‍ കുട്ടനാട്ടിലെ കര്‍ഷകരെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഐക്യ കുട്ടനാട് പാടശേഖര ഏകോപനസമിതിയുടെ നേതൃത്വത്തില്‍ പാഡി മാര്‍ക്കറ്റിംഗ് ഓഫീസിലേക്ക് ധര്‍ണ നടത്തി. സമിതി ജനറല്‍ സെക്രട്ടറി സിജിമോന് ചാക്കോ ഉദ്ഘാടനം ചെയ്തു. നെല്ലുവില 35 രൂപയാക്കി വര്‍ധിപ്പിക്കുക, പമ്പിംഗ് സബ്സിഡി 3000 രൂപയാക്കുക, വിത്ത്, വളം, കക്ക സബ് സിഡികള്‍ വര്‍ധിപ്പിക്കുക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിനുശേഷം കാര്‍ഷിക കലണ്ടര്‍ അനുസരിച്ചുള്ള കൃഷി രീതികള്‍ നടപ്പിലാക്കുക, ഐആര്‍സി കൂലി വര്‍ധന, ഭൂനികുതി വര്‍ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.
ധര്‍ണയ്ക്കു മുന്നോടിയായി എട്ടു കൃഷി ഭവനില്‍ കൂടി വാഹന പ്രചാരണ ജാഥ നടത്തി. ആലപ്പുഴ, അമ്പലപ്പുഴ, പുന്നപ്ര, ചമ്പക്കുളം, നെടുമുടി, കൈനകരി എന്നീ കൃഷിഭവനിലെ കര്‍ഷകരാണ് സമരപരിപാടികള്‍ക്കു നേതൃത്വം നല്‍കിയത്. ഡി. സതീശന് അധ്യക്ഷത വഹിച്ചു. കെ.വി. ഷാജി, എം.കെ. വര്‍ഗീസ് മണ്ണുപറമ്പില്‍, അനില്‍ തോട്ടംകര, ജേക്കബ് മാത്യു മാപ്പിളശേരി, ജയിംസ് കല്ലുപാത്ര, എ.പി. കുര്യാക്കോസ്, എം. രാജ്കുമാര്, വേണുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.