ഓടികൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീ പിടിച്ചു
1513558
Thursday, February 13, 2025 12:02 AM IST
ഹരിപ്പാട്: ഓടികൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് തീ പിടിച്ചു. ആയാപറമ്പ് വടക്ക് കോട്ടയ്ക്കത്ത് പടീറ്റതിൽ ജോമോൻ മാത്യുവിന്റെ പേരിലുള്ള ടിവിഎസ് എൻഡവർ സ്കൂട്ടറാണ് ചൊവ്വ രാത്രി 9.30 ഓടെ കത്തിനശിച്ചത്. സുഹൃത്തിന്റെ വീട്ടിലിരുന്ന സ്കൂട്ടർ അവിടെനിന്ന് എടുത്ത് ജോമോന്റെ സഹോദരൻ റിജോവിന്റെ വീട്ടിലേക്ക് ഓടിച്ചു കൊണ്ടുവരുന്ന വഴിക്ക് ചെറുതന പാലത്തിൽ വച്ചാണ് തീപിടിച്ചത്.
ഓടിച്ചുകൊണ്ടുവരുന്നതിനിടയിൽ വേഗത കുറയുകയും തീ പടരുകയുമായിരുന്നു. തീ പടരുന്നത് കണ്ട് വണ്ടിയിൽനിന്ന് പെട്ടെന്ന് ചാടി മാറിയതിനാൽ ഓടിച്ചിരുന്ന റിജോയ്ക്ക് പൊള്ളലേറ്റില്ല. വീയപുരം പോലീസ് മേൽ നടപടി സ്വീകരിച്ചു.