തോട്ടപ്പള്ളിയിൽ തീപിടിത്തം: വൻ ദുരന്തം ഒഴിവായി
1512845
Tuesday, February 11, 2025 12:05 AM IST
അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ തീപിടിത്തം. പോലീസിന്റെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് 12.30ന് തോട്ടപ്പള്ളി പഴയ ബിവറേജ് കെട്ടിടത്തിനും സമീപത്തെ പറമ്പിനും കെട്ടിടത്തിനുമാണ് തീപിടിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന തോട്ടപ്പള്ളി കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഷെജീർ സി.എം തോട്ടപ്പള്ളി സ്റ്റേഷനിലും തുടർന്ന് ഫയർ ഫോഴ്സ്നെയും വിവരം അറിയിച്ചു.
സിവിൽ പോലീസ് ഓഫീസർ ഷെജീർ, സുദീപ് എന്നിവരും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. തകഴി ഫയർ ഓഫീസിൽനിന്ന് സീനിയർ ഫയർ ഫോഴ്സ് ഓഫീസർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് എത്തി തീ അണച്ചു. സമീപത്തെ വീടുകളിൽ തീ പിടിക്കാതെ വൻദുരന്തം ഒഴിവാക്കി.