പരമ്പരാഗത ഓട് വ്യവസായം പുനർജീവിപ്പിക്കണം: കൊടിക്കുന്നിൽ സുരേഷ് എംപി
1513366
Wednesday, February 12, 2025 6:06 AM IST
മാന്നാർ: മാന്നാറിലെ പരമ്പരാഗത വെങ്കല വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് അടിയന്തര നടപടി വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. റൂൾ 377 പ്രകാരമാണ് ആവശ്യം ഉന്നയിച്ചത്. ബെൽ മെറ്റൽ ടൗൺ എന്നറിയപ്പെടുന്ന മാന്നാർ ആയിരക്കണക്കിന് കരകൗശലത്തൊഴിലാളികൾക്ക് ഉപജീവനമാർഗം നൽകുന്ന ഓട്ടുപാത്രങ്ങളുടെയും കരകൗശല വ്യവസായത്തിന്റെയും പ്രശസ്തമായ കേന്ദ്രമാണ്.
ഉത്പ്പാദനച്ചെലവ്, വിദഗ്ധ തൊഴിലാളികളുടെ അഭാവം, യന്ത്രനിർമിത ഉത്പന്നങ്ങളുമായുള്ള മത്സരം, അപര്യാപ്തമായ വിപണി പിന്തുണ എന്നിവ കാരണം ഈ പരമ്പരാഗത വ്യവസായം കടുത്ത തകർച്ച നേരിടുന്നു. മാന്നാറിന്റെ പൈതൃകം പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.