വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സിപിഎം പഞ്ചായത്തംഗത്തെ പുറത്താക്കി
1513556
Thursday, February 13, 2025 12:02 AM IST
അമ്പലപ്പുഴ: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സിപിഎം പഞ്ചായത്തംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി. അമ്പലപ്പുഴ തെക്ക് പഞ്ചായത്തംഗത്തെയാണ് ആമയിട കിഴക്ക് ബ്രാഞ്ചിൽനിന്ന് സിപിഎം പുറത്താക്കിയത്. രണ്ടു മക്കളുള്ള വീട്ടമ്മയോട് ഇവരുടെ വീട്ടിലെത്തിയാണ് പഞ്ചായത്തംഗം മോശമായി പെരുമാറിയത്.
കഴി ഞ്ഞ ദിവസമായിരുന്നു സംഭവം. എന്നാൽ, ഇവർ പോലീസിൽ പരാതി നൽകാൻ തയാറായില്ല. പാർട്ടിയിൽ വിവാദമായതോടെയാണ് കഴിഞ്ഞദിവസം ബ്രാഞ്ച് കമ്മിറ്റി ചേർന്ന് പഞ്ചായത്തംഗത്തെ പുറത്താക്കിയത്. ഇയാൾക്കെതിരേ നേരത്തെയും പരാതികൾ ഉണ്ടായിട്ടുണ്ട്. വാർഡിലെ പട്ടിക വർഗത്തിൽപ്പെട്ട വനിതയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഇവർ നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്തെങ്കിലും രാഷ്ട്രീയ സ്വാധീനത്തെത്തുടർന്ന് റിമാൻഡിലായില്ല.