കയര്‍ പ്രക്ഷോഭ ജാഥ ഇന്നു സമാപിക്കും
1512847
Tuesday, February 11, 2025 12:05 AM IST
ചേര്‍ത്തല: കയര്‍മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം തേടി കോണ്‍ഗ്രസ് അനുകൂല കയര്‍ സംഘടനകള്‍ നടത്തുന്ന കയര്‍ പ്രക്ഷോഭജാഥ ഇന്നു സമാപിക്കും. കേരള കയര്‍ ഗുഡ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.ആര്. രാജേന്ദ്രപ്രസാദാണ് ജാഥാക്യാപ്റ്റന്.
കയര്‍ ലേബര്‍ യൂണിയന്, മാറ്റ്സ് ആന്‍ഡ് മാറ്റിംഗ്സ് സൊസൈറ്റി എന്നിവയുടെയും സഹകരണത്തിലാണ് ജാഥ. ഇന്നലെ കഞ്ഞിക്കുഴിയില്‍നിന്നും ആരംഭിച്ച പര്യടനം കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോള്‍ ഉസ്മാന് ഉദ്ഘാടനം ചെയ്തു. എം.ജി. സാബു അധ്യക്ഷനായി.
രണ്ടാംദിന പര്യടനം പൂങ്കാവില്‍ സമാപിച്ചു. വിവിധ സമ്മേളനങ്ങളില്‍ ജാഥക്യാപ്റ്റന് കെ.ആര്. രാജേന്ദ്രപ്രസാദ്, എം.അനില്‍കുമാര്‍. കെ.പി. ആഘോഷ് കുമാര്‍, ടി.എസ്. ബാഹുലേയന്, എസ്.കൃഷ്ണപ്രസാദ്, അംബുജം, കാര്ത്തികേയന്, ആര്.ശശിധരന്, സജി കുര്യാക്കോസ്, ടി.എസ്. രഘുവരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്നുരാവിലെ പുത്തനങ്ങാടിയില്‍നിന്ന് ആരംഭിക്കുന്ന പര്യടനം കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്യും. വി.എം. സുഗാന്ധി അധ്യക്ഷനാകും. വൈകുന്നേരം പട്ടണക്കാട് അത്തിക്കാട്ടു നടക്കുന്ന സമാപന സമ്മേളനം കെപി സിസി ജനറല്‍ സെക്രട്ടറി കെ.പി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും.