ദേശീയപാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
1512826
Monday, February 10, 2025 11:33 PM IST
ചേര്‍ത്തല: ദേശീയപാതയില്‍ തങ്കികവലക്കു സമീപമുണ്ടായ അപകടത്തില്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് മരിച്ചു. ചന്തിരൂര്‍ കിഴക്കേപണ്ടാരകാട്ടില് സൈതുമുഹമ്മദ് ഹാജിയുടെ മകന് മുഹമ്മദ് റാഫി (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11ഓടെയായിരുന്നു അപകടം.
ചേര്‍ത്തല ഭാഗത്തേക്കു പോകുകയായിരുന്നു ബൈക്കും ലോറിയും. ലോറി ബൈക്കില്‍ തട്ടിയതിനെത്തുടര്‍ന്നാണ് ബൈക്ക് അടിയില്പ്പെട്ടതെന്നാണ് വിവരം. ചക്രങ്ങള്‍ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റാഫിയെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമ്മ: നബീസ. ഭാര്യ: ബുഷറ. മക്കള്‍: ഹിബ ഫാത്തിമ, മുഹമ്മദ് അദ്നന്.