പ്രതിഷേധ മാർച്ചും ധർണയും
1513353
Wednesday, February 12, 2025 6:05 AM IST
തുറവൂർ: ലൈഫ് പദ്ധതിയെയും തൊഴിലുറപ്പ് പദ്ധതിയെയും തകർക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരിനെതിരേ അരൂർ -വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും കുറ്റപത്രം സമർപ്പിക്കലും നടത്തി.
പട്ടണക്കാടു പോലീസ് സ്റ്റേഷനു മുന്നിൽ നിന്നാരംഭിച്ച മാർച്ചിന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ അസീസ് പായിക്കാടും ടി.എസ്. രഘുവരനും നേതൃത്വം നൽകി. ധർണയും കുറ്റപ്പത്രം സമർപ്പിക്കലും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അസീസ് പായിക്കാട് അധ്യക്ഷത വഹിച്ചു.