സഹൃദയ ആശുപത്രിയിൽ ലോക രോഗീ ദിനാചരണം നടത്തി
1513364
Wednesday, February 12, 2025 6:06 AM IST
ആലപ്പുഴ: വേള്‍ഡ് സിക്ക് ഡേയോടനുബന്ധിച്ച് ആലപ്പുഴ സഹൃദയ ആശുപത്രിയില്‍ ഇന്നലെ രോഗികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥന നടത്തി. സഹൃദയ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് മാളിയേക്കല്‍ മുഖ്യ കര്മികനായി.
അസി. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ആന്റോ ആന്റണി പെരുമ്പള്ളിത്തറ, ഇന്‍ചാര്‍ജ്മാര്‍, നേഴ്സിംഗ് സൂപ്രണ്ട്, ഹോസ്പിറ്റല്‍ സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ രോഗീ സന്ദര്‍ശനം നടത്തി. ആശുപത്രിയിലെ എല്ലാ രോഗികള്‍ക്കും വൃക്ഷത്തൈ നല്‍കുകയും മുതിര്‍ന്ന രോഗികള്‍ക്ക് പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു. കൂടാതെ നല്ല ആരോഗ്യത്തിനായി നല്ല ചില ശീലങ്ങള്‍ എന്ന സന്ദേശ കാര്‍ഡുകള്‍ രോഗികള്‍ക്ക് നല്‍കുകയും ചെയ്തു.