കാർഷികമേഖലയെ രക്ഷിക്കാൻ അതിരൂപത ബാധ്യസ്ഥം: മോൺ. മാത്യു ചങ്ങങ്കരി
1512857
Tuesday, February 11, 2025 12:05 AM IST
രാമങ്കരി: കാർഷികമേഖലയെ രക്ഷിക്കാൻ അതിരൂപത ബാധ്യസ്ഥമാണെന്ന് ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. മാത്യു ചങ്ങങ്കരി. മാമ്പുഴക്കരി ക്രിസ് സെന്ററിൽ നടന്ന ബിരുദദാന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എസ്. സ്വാമിനാഥൻ റൈസ് റിസർച്ച് സ്റ്റേഷനും ചങ്ങനാശേരി കാർഷിക ജില്ലാ ഇൻഫാം ക്രിസും സംയുക്തമായി സംഘടിപ്പിച്ച നല്ല കാർഷിക പദ്ധതി പരിശീലന പദ്ധതിയിൽ പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. പരിശീലനത്തിൽ പങ്കെടുത്തു വിത മുതൽ കൊയ്ത്തു വരെയുള്ള കാർഷിക പദ്ധതികളിൽ പ്രായോഗികവും സമഗ്രവുമായ പരിശീലനം നേടിയ അറുപതു പേരുടെ സംഘത്തിന് സർട്ടിഫിക്കറ്റ് വിതരണം മങ്കൊമ്പ് കാർഷിക ഗവേഷണ കേന്ദ്രം ഡോ. എം. സുരേന്ദ്രൻ നടത്തി.
ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇൻഫാം ചങ്ങനാശേരി കാർഷിക ജില്ലാ ഡയറക്ടർ ഫാ. തോമസ് താന്നിയത്ത്, ജോയിന്റ് ഡയറക്ടർ ഫാ. സോണി പള്ളിച്ചിറയിൽ, സെക്രട്ടറി ടോം ജോസഫ് ചമ്പക്കുളം, ട്രഷറർ വർഗീസ് എം.കെ തുടങ്ങിയവർ പ്രസംഗിച്ചു.