പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ തിരുനാളിനു കൊടിയേറി
1513552
Thursday, February 13, 2025 12:02 AM IST
എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയില്‍ തിരുനാളിന് വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍ കൊടിയേറ്റി. തുടര്‍ന്ന് ഇടവകയിലെ വൈദികരുടെ കര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ലദീഞ്ഞും നടന്നു. ഫാ. ബെന്നി കറുകയില്‍, ഫാ. ജോസഫ് കട്ടപ്പുറം, ഫാ. ജയിംസ് കന്യാകോണില്‍, ഫാ. ജോസ് കൊല്ലംപറമ്പില്‍, ഫാ. ഫിലിപ്പ് കാഞ്ചിക്കല്‍, ഫാ. പോള്‍ തുണ്ടുപറമ്പില്‍ എന്നിവര്‍ കര്‍മികത്വം വഹിച്ചു. ഫാ. ജിനു തെക്കേത്തലയ്ക്കല്‍ വചന സന്ദേശം നല്കി. സെമിത്തേരി സന്ദര്‍ശനവും മരിച്ചവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനകളും തുടര്‍ന്ന് സ്നേഹ വിരുന്നും നടന്നു. അസി. വികാരി ഫാ. സേവിയര്‍ ഇലവുംമൂട്ടില്‍ പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്കി.
ഇന്ന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാന മാധ്യസ്ഥപ്രാര്ഥന. 10.30ന് രോഗികള്‍ക്കും പ്രായം ചെന്നവര്‍ക്കും വേണ്ടി കുമ്പസാരം, വിശുദ്ധ കുര്‍ബാന -ഫാ. ഫിലിപ്പോസ് കേഴപ്ലാക്കല്‍ കര്‍മികത്വം വഹിക്കും. വൈകിട്ട് ആറിന് തച്ചന് നാടകവും നടക്കും.