കൃഷിനശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും നെല്ലിന് 35 രൂപയും നല്‍കണം: കര്‍ഷക കോണ്‍ഗ്രസ്
1513550
Thursday, February 13, 2025 12:02 AM IST
ആലപ്പുഴ: കുട്ടനാട്ടില്‍ ഓരുവെള്ളം കയറി കൃഷിനശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് ആലപ്പുഴ കളക്ടറേ റ്റിലേക്കു നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും പ്രതിഷേധമിരമ്പി. തൃക്കുന്നപ്പുഴയിലും പുളിക്കിയിലും സമയബന്ധിതമായി ജില്ലാ ഭരണകൂടവും ഇറിഗേഷന്‍ വകുപ്പും കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്കിയിരുന്നെങ്കില് രണ്ടാംവിള ഇറക്കാന്‍ കര്‍ഷകര്‍ മുതിരില്ലായിരുന്നുവെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യൂസ് ചൂണ്ടിക്കാട്ടി.
ഇതെല്ലാം ശ്രദ്ധിക്കേണ്ട ആലപ്പുഴക്കാരനായ കൃഷിമന്ത്രി പരാജയമാണ്. ഈ നിഷ്ക്രിയത്വത്തെ നിയമപരമായി നേരിടും. കൃഷി നശിച്ചവര്‍ക്കും ഓരുവെള്ളം മൂലം വിളവ് കുറഞ്ഞവര്‍ക്കും മതിയായ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും കൃഷിയുമായി ബന്ധപ്പെട്ട ഉത്്പാതന ചെലവ് വര്‍ധിച്ചിട്ടും മൂന്നുവര്‍ഷമായി താങ്ങുവില ഒരു പൈസ പോലും വര്ധിപ്പിക്കാര് സര്‍ക്കാര്‍ തയാറാകത്തത് വലിയ അവഗണയാണെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി ജനറല്‍ സെക്രട്ടറി എ.എ. ഷുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് മാത്യു, ചെറുപറമ്പന്‍ അധ്യക്ഷത വഹിച്ചു. മുഞ്ഞനാട് രാമചന്ദ്രന്, ചിറപ്പുറത്ത് മുരളി, അലക്സ് മാത്യു, ജോര്‍ജ് കാരാച്ചിറ, റോയ് തങ്കച്ചന്, സിബി സജി, സിബി മൂലംകുന്നം, കട്ടച്ചിറ താഹ, ശ്രീജിത്ത് പത്തിയൂര്‍, പി. മേഘനാഥന്, സാജന് ചെമ്പിത്തറ, അലക്സ് മാത്യു, സീമ പ്രേംകുമാര്‍, ഇല്ലത്ത് ശ്രീകുമാര്‍, ശ്രീദേവി രാജു എന്നിവര്‍ പ്രസംഗിച്ചു.