അവസാന കര്‍ഷകദ്രോഹ ബജറ്റ്: മോന്‍സ് ജോസഫ് എംഎല്‍എ
1513358
Wednesday, February 12, 2025 6:05 AM IST
ആലപ്പുഴ: കാര്‍ഷികമേഖലയെ പാടെ അവഗണിച്ച കര്‍ഷക-ജനദ്രോഹ ബജറ്റ് അവതരിപ്പിച്ച എല്‍ഡിഎഫ് സര്‍ക്കാരിന് അടുത്ത തെരഞ്ഞെടുപ്പില്‍ ജനം ചുട്ട മറുപടി നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ. നെല്ലിന്റെ താങ്ങു വിലയും ഹാന്‍ഡ്ലിംഗ് ചാര്‍ജും വര്‍ധിപ്പിക്കണമെന്ന ദീര്‍ഘകാലമായ ആവശ്യം പരിഗണിക്കപ്പെട്ടില്ല.
വസ്തു നികുതി ഇരട്ടിയാക്കിയതും ഓരുവെള്ളം കയറുന്നത് തടയാനുമുള്ള ഓരുമുട്ടുകള്‍ സ്ഥാപിക്കാനുള്ള യാതൊരു നിര്ദേശവുമില്ലാത്തതുമായ കര്‍ഷക ദ്രോഹ ബജറ്റിനെതിരേ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോന്‍സ് ജോസഫ്.
ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്മാന് റെജി ചെറിയാന് മുഖ്യപ്രഭാഷണം നടത്തി. ഉന്നതാതികാര സമതി അംഗങ്ങളായ സിറിയക് കാവില്‍, സാബു തോട്ടുങ്കല്‍, ജോസ് കാവനാടന്‍, ജൂണി തോമസ് കുതിരവട്ടം, തോമസ് കുറ്റിശേരി, വര്‍ഗീസ് ഏബ്രഹാം, എസ്.എസ്. ബിജു, കെ.ജി. സുരേഷ്, ആലീസ് ജോസി, രാഗേഷ് ഇടിപ്പുര, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോസുകുട്ടി ജോസഫ്, എന്‍. അജിത് രാജ്, ജോസഫ് മാത്യു, ബേബിച്ചന് നന്ന്യാട്ട് മാലില്‍, ഐപ്പ് ചക്കിട്ട, ബേബി പാറക്കാടന്‍, ബിജി കൊപ്പാറ, ബീന റസാഖ്, അഡ്വ. ജിഷ ആര്.ബി, ജില്ലാ സെക്രട്ടറിമാരായ ബൈജു ജോസ്, തമ്പി ചക്കുങ്കല്‍, ജോസി ആന്റണി, കെ. വേണുഗോപാല്‍, ബൈജു കടവന്‍, ജോഷി തിരുനെല്ലൂര്‍ അഡ്വ.കെ. ആര്. ശ്രീകുമാര്‍, ജോയി കൊച്ചുതറ, ബിജു കോയിക്കര, ബേബി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.