ഗവണ്മെന്റ് ആശുപത്രി സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍
1513367
Wednesday, February 12, 2025 6:06 AM IST
എടത്വ: സാമൂഹ്യശാസ്ത്ര പഠനത്തിന്റെ ഭാഗമായി എടത്വ ഗവണ്മെന്റ് ആശുപത്രി സന്ദര്‍ശിച്ച് പച്ച സെന്റ് സേവിയേഴ്സ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ നോക്കി കാണുകയും ആശുപത്രിയില്‍ എത്തിയ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ചായയും ബിസ്ക്കറ്റും നല്‍കുകയും ചെയ്തു. കുട്ടികള്‍ മിഠായി വാങ്ങാനും മറ്റുമായി ലഭിച്ച പണത്തിന്റെ ഒരു ഭാഗം നീക്കിവച്ചാണ് ഇതിനായി പണം കണ്ടെത്തിയത്.
കുട്ടികളില്‍ സാമൂഹിക ബോധം ഉണ്ടാക്കുകയും മറ്റുള്ളവര്‍ക്കായി കരുതുകയും നീക്കിവയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. എടത്വ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ് ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ മുഖ്യസന്ദേശം നല്കി. ശാസ്ത്ര അധ്യാപകന് ജയ്മോന് സെബാസ്റ്റ്യന്‍, അധ്യാപകരായ അനിത ജോര്‍ജ്, ജിനു ജോസഫ്, പിടിഎ പ്രസിഡന്റ് യു. വിപിന്‍, എക്സിക്യൂട്ടീവ് അംഗം സുനിത ജിജോ എന്നിവര്‍ നേതൃത്വം നല്കി.