സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന് അക്ഷയശ്രീ അവാര്‍ഡ് പി.ടി. സുഷമയ്ക്ക്
1513356
Wednesday, February 12, 2025 6:05 AM IST
ആലപ്പുഴ: സരോജിനി-ദാമോദരന്‍ ഫൗണ്ടേഷന്റെ സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവ കര്‍ഷകയ്ക്കുള്ള അക്ഷയശ്രീ അവാര്‍ഡ് മലപ്പുറം താനാളൂര്‍ സ്വദേശി പി.ടി. സുഷമയ്ക്ക്. രണ്ടുലക്ഷം രൂപയും ഉപഹാരവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് ഒമ്പതിന് മുഹമ്മ ആര്യക്കരയില് നടത്തുന്ന സമ്മേളനത്തില്‍ സിനിമാതാരവും കര്‍ഷകനുമായ അനൂപ് ചന്ദ്രന് സമ്മാനിക്കും. ഫൗണ്ടേഷന്റെ ആലപ്പുഴ ജില്ലാതല പുരസ്കാരം (50,000 രൂപ) കലേഷ് കമലിനു ലഭിച്ചു.
മികച്ച ജൈവകര്‍ഷകര്‍ക്കുള്ള 50,000 രൂപ വീതമുള്ള ജില്ലാതല പുരസ്കാരങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റു ജില്ലക്കാര്‍: ജോയി ജോസഫ് (കാസര്‍ഗോട്), സീന രാജീവന് (കണ്ണൂര്‍), രാജു എന്‍. സുബ്രഹ്മണ്യന്(പാലക്കാട്), ഖദീജ (മലപ്പുറം), ടി.പി. വിനയന് (തൃശൂര്‍), പി.കെ. ഷാജി (എറണാകുളം), പി.സി. ആന്റണി (ഇടുക്കി), ആശാ തങ്കപ്പന് (കോട്ടയം), ജോജി തോമസ് (പത്തനംതിട്ട), ഷൈല സിയാദ് (തിരുവനന്തപുരം), അനില്‍കുമാര്‍ (കൊല്ലം), പി.കെ. അരവിന്ദാക്ഷന് (വയനാട്), പി.ജെ. തോമസ് (കോഴിക്കോട്). 27 പേര്‍ക്ക് പതിനായിരം രൂപ വീതമുള്ള പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും. ഇതിനു പുറമേ വിവിധ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രത്യേക പുരസ്കാരങ്ങളും കാഷ് അവാര്‍ഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്.