കായികതാരം ഐശ്വര്യയെ അനുമോദിച്ചു
1512552
Sunday, February 9, 2025 11:53 PM IST
മുതുകുളം: നാഷണൽ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 വിഭാഗത്തിൽ ഗോൾഡ് മെഡലും നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജൂണിയർ വിഭാഗം വെങ്കല മെഡലും കരസ്ഥമാക്കിയ ചേപ്പാട് കന്നിമേൽ പുത്തൻമഠത്തിൽ രാജേഷ് -ശ്രീജി ദമ്പതികളുടെ മകൾ എസ്. ഐശ്വര്യയെ രമേശ് ചെന്നിത്തല എംഎൽഎ അനുമോദിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി മുഞ്ഞനാട്ട് രാമചന്ദ്രൻ, ആർ. രാജഗോപാൽ, ഹരികൃഷ്ണൻ മങ്ങാട്ട്, സൈനുദീൻകുഞ്ഞ്, ശങ്കരൻ, അനിൽകുമാർ മുടയിൽ, ആദർശ് തുടങ്ങിയവർ പങ്കെടുത്തു.