കുട്ടികളെ കയറ്റാൻ പോയ വാഹനത്തിനു തീപിടിച്ചു
1512854
Tuesday, February 11, 2025 12:05 AM IST
തുറവൂർ: ചാവടിയിലുള്ള സ്വകാര്യസ്കൂളിൽ നിന്നു കുട്ടികളെ എടുക്കുന്നതിനായി പോയ മിനി വാനാണ് തുറവൂർ പഞ്ചായത്തിന് സമീപം തീപിടിച്ചത്. ഈ സമയം കുട്ടികൾ ആരും ഇല്ലായിരുന്നു. ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നു പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനനിർത്തി തീയണയ്ക്കാൻ ശ്രമിച്ചു.
എന്നാൽ, തീയണക്കാനായില്ല. ചേർത്തലയിൽ നിന്നു അഗ്നിരക്ഷാ സേനയും കുത്തിയതോട് പോലീസുമെത്തിയാണ് തീ അണച്ചത്.