പൈപ്പ് ലൈന്‍ ചോര്‍ന്ന് എടത്വ പള്ളിയിലേക്കുള്ള റോഡില്‍ വെള്ളക്കെട്ട്
1513368
Wednesday, February 12, 2025 6:06 AM IST
എടത്വ: എട്ടുവര്ഷങ്ങളായിട്ടുള്ള പരാതിക്കു പരിഹാരമില്ല. ജല അഥോറിറ്റിയുടെ പൈപ്പ് ലൈന്‍ ചോര്‍ന്ന് എടത്വ പള്ളി റോഡില്‍ വെള്ളക്കെട്ട് രൂക്ഷം. കാല്‍നട യാത്രക്കാര്‍ക്കും കച്ചകവടക്കാര്ക്കും ദുരിതമായിട്ടും നടപടിയില്ല. തീര്‍ഥാടകര്‍ നിരന്തര യാത്ര ചെയ്യുന്ന എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളി റോഡിലാണ് ജല അഥോറിറ്റിയുടെ പൈപ്പ് ലൈന്‍ എട്ടുവര്‍ഷത്തിലധികമായി പൊട്ടിക്കിടക്കുന്നത്.
എടത്വ പഞ്ചായത്ത് ജനപ്രതിനിധികളും കച്ചവടക്കാരും പൊതുജനങ്ങളും ജല അഥോറിറ്റിയുടെ എടത്വ സബ് ഡിവിഷനില്‍ പല തവണ പരാതിപ്പെട്ടിരുന്നു. പരാതി സ്വീകരിച്ചതല്ലാതെ പൈപ്പിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ അഥോറിറ്റി ഉദ്യോഗസ്ഥര്‍ തയാറായില്ല. റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വെള്ളം തെറിച്ച് കടയ്ക്കുള്ളിലും യാത്രക്കാരുടെ ശരീരത്തിലും വീഴാറുണ്ട്.
എടത്വ പള്ളിയിലേക്ക് എത്തുന്ന തീര്‍ഥാടകരും എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കൻഡറി സ്കൂള്‍, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍, ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍, സെന്റ് അലോഷ്യസ് എല്‍പി, സെന്റ് മേരിസ് എല്‍പി, പയസ് ടെന്ത് ഐടിഐ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും വൈദ്യുതി ഓഫീസ്, കൃഷിഭവന്, പഞ്ചായത്ത്, വില്ലേജ് ഓഫീസ്, വിവിധ സ്വകാര്യ, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും ഗുണഭോക്താക്കള്‍ക്കും എത്തേണ്ട പള്ളി റോഡാണ് വെള്ളക്കെട്ടില്‍ കിടക്കുന്നത്. ജല അഥോറിറ്റി ജീവനക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം പി.സി. ജോസഫ് ആവശ്യപ്പെട്ടു.