ലൂര്‍ദ്മാതാ പള്ളിയിൽ ഇടവകദിനം ആചരിച്ചു
1512556
Sunday, February 9, 2025 11:53 PM IST
എടത്വ: പച്ച-ചെക്കിടിക്കാട് ലൂര്‍ദ് മാതാ പള്ളിയിൽ ജൂബിലി, തിരുനാള്‍ എന്നിവയോടനുബന്ധിച്ച് ഇടവകദിനം ആഘോഷിച്ചു. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ ഇടവകദിന സമ്മേളനം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോസഫ് ചൂളപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. സേവ്യര്‍ ഇലവുംമൂട്ടില്‍, ഫാ. ബെന്നി കറുകയില്‍, സിസ്റ്റര്‍ ഫ്ളവര്ലറ്റ് തുണ്ടിയില്‍, പോളി തോമസ്, മാത്തുക്കുട്ടി നന്നാട്ടുമാലില്‍, പി.വി. ആന്റണി മെതിക്കളം പാക്കളില്, ഫ്രാന്‍സിസ് തോമസ് കണ്ടത്തിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍, വിശ്വാസപരിശീലകര്‍, മുന്‍ കൈക്കാരന്മാര്, കുടുംബക്കൂട്ടായ്മാ ഭാരവാഹികള്‍ എന്നിവരെ ആദരിച്ചു.