നോഡൽ ഓഫിസർമാരേ നിയമിക്കണമെന്ന്
1513363
Wednesday, February 12, 2025 6:06 AM IST
മങ്കൊമ്പ്: പുഞ്ചക്കൊയ്ത്ത് ആരംഭിക്കുന്നതിന് മുമ്പ് പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. കുന്നങ്കരി മർത്ത്മറിയം പള്ളിയിൽ നടന്ന കർഷക രക്ഷാ നസ്രാണി മുന്നേറ്റ സംഗമ സമ്മേളനത്തിലാണ് ആവശ്യമുയർന്നത്.
കർഷകർ ഉന്നയിക്കുന്ന ആവശ്യങ്ങൾക്കുനേരേ മാറി മാറി വരുന്ന സർക്കാരുകൾ മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ കാണാൻ കഴിഞ്ഞതെന്ന് യൂണിറ്റ് ഡയറക്ടർ ഫാ. വർഗീസ് കിളിയാട്ടുശേരി പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് തോമസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഔസേപ്പച്ചൻ ചെറുകാട്, ജോസ് മാത്യൂ, സിബി തോമസ്, മാത്യു ചാക്കോ, ബിജു ഫിലിപ്പ്, ബെൻസി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.